Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഹൊബാർട്ട് മലയാളികളെല്ലാം ഇപ്പോൾ സർഗ വാസനകൾ പുറത്തെടുക്കുന്ന തിരക്കിൽ; വീട്ടിലിരുന്ന് ഉറക്കം തൂങ്ങിയവരെയെല്ലാം ഉണർത്തി ഓസ്‌ട്രേലിയയിലെ ഒരു മലയാളി കൂട്ടായ്മ

ഹൊബാർട്ട് മലയാളികളെല്ലാം ഇപ്പോൾ സർഗ വാസനകൾ പുറത്തെടുക്കുന്ന തിരക്കിൽ; വീട്ടിലിരുന്ന് ഉറക്കം തൂങ്ങിയവരെയെല്ലാം ഉണർത്തി ഓസ്‌ട്രേലിയയിലെ ഒരു മലയാളി കൂട്ടായ്മ

സ്വന്തം ലേഖകൻ

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഇന്നു തീരും നാളെ തീരും എന്ന പ്രതീക്ഷയിലാണ് ലോകജനത ഓരോ ദിവസവും തള്ളിനീക്കുന്നത്. വീട്ടിലിരുന്ന് ബോറടിച്ചും കുത്തിക്കുറിച്ചും ഉറക്കം തൂങ്ങുന്നവരെ ഉണർത്താൻ പല ഓൺലൈൻ പരിപാടികളും സജീവമാണെങ്കിലും അതും ഇപ്പോൾ ബോറടിച്ചു തുടങ്ങിയ അവസ്ഥയിലാണ്. കൊവിഡിനെ ഒഴിപ്പിക്കുന്നതു വരെ വീട്ടിൽ തുടരുവാനാണ് എല്ലാ സർക്കാരുകളും ജനങ്ങളോട് നിർദ്ദേശിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിലും സ്ഥിതി വ്യത്യസ്ഥമല്ല. എന്നാൽ ഓസ്‌ട്രേലിയയിലെ ഒരു മലയാളി അസോസിയേഷൻ അൽപം വ്യത്യസ്തമാണ്.

വീട്ടിൽ ഇരുന്ന് ബോറടിച്ചവരെ ഉത്സാഹഭരിതരാക്കാൻ ഹൊബാർട്ട് മലയാളി അസോസിയേഷൻ കണ്ടുപിടിച്ച ഐഡിയ കിടിലനാണ്. ടാസ്മാനിയയിലെ പ്രമുഖ ഏഷ്യൻ ഗ്രോസറി സ്റ്റോറായ മൂന ഏഷ്യൻ ബസാറുമായി ചേർന്ന് ഒരു ഓൺലൈൻ ഓൺലൈൻ ആർട്ട് ഫെസ്റ്റിവൽ ആണ് അസോസിയേഷൻ നടക്കുന്നത്. 'സ്റ്റേ ഹോം, സ്റ്റേ സേഫ് ഓൺലൈൻ ആർട്ട് ഫെസ്റ്റിവൽ' എന്ന് പേരിട്ടിരിക്കുന്ന ഈ ആഘോഷത്തിൽ ഹൊബാർട്ട് പ്രവാസി മലയാളികൾക്ക് വീട്ടിൽ തുടർന്ന് അവരുടെ കലാ പ്രകടനങ്ങൾ മൊബൈലിൽ പകർത്തി അസോസിയേഷന് അയച്ചു കൊടുക്കാം.

അസ്സോസ്സിയേഷന്റെ പേജിൽ പ്രസിദ്ധീകരിക്കുന്ന പ്രകടനങ്ങളിൽ കൂടുതൽ റീച്ച് കിട്ടുന്ന പോസ്റ്റുകൾ വിജയികളാകും. ഡാൻസ്, ടിക് ടോക്, പാട്ടുകൾ, ഉപകരണസംഗീതം, കുക്കറി ഷോ തുടങ്ങിയ മത്സര ഇനങ്ങളിൽ വലിയ പങ്കാളിത്തമാണ് ഉള്ളത്. മെയ് 15 വരെയുള്ള പോസ്റ്റ് റീച്ച് ആണ് ഫലം നിർണ്ണയിക്കുക എന്ന് ഹൊബാർട്ട് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജിനോ ജേക്കബ് വ്യക്തമാക്കി. വിജയികൾക്ക് കൈ നിറയെ സമ്മാനങ്ങൾ ആണ് കാത്തിരിക്കുന്നതെന്ന് ഏഷ്യൻ ബസാർ ഡയറക്ടർ മാരായ ബാസ്റ്റിൻ ജോർജും ജോർടിൻ ജോർജും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP