Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സന്ദർശക വിസയിലെത്തി നിശ്ചിത സമയം കഴിഞ്ഞ് രാജ്യത്ത് തുടരുന്നവരിൽനിന്ന് ഓരോ ദിവസം 10 ദീനാർ വീതം പിഴ ഈടാക്കും; സന്ദർക വിസയിൽ കർശന നടപടികളുമായി കുവൈറ്റ്

സന്ദർശക വിസയിലെത്തി നിശ്ചിത സമയം കഴിഞ്ഞ് രാജ്യത്ത് തുടരുന്നവരിൽനിന്ന് ഓരോ ദിവസം 10 ദീനാർ വീതം പിഴ ഈടാക്കും; സന്ദർക വിസയിൽ കർശന നടപടികളുമായി കുവൈറ്റ്

കുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദർശക വിസയിലെത്തി നിശ്ചിത സമയം കഴിഞ്ഞ് രാജ്യത്ത് തുടരുന്നവരിൽനിന്ന് ഓരോ ദിവസത്തിന് 10 ദീനാർ വീതം പിഴ ഈടാക്കും.പരമാവധി 1000 ദീനാറാണ് പിഴ ഈടാക്കുക. കമേഴ്‌സ്യൽ സന്ദർശക വിസ, ഭാര്യയും കുട്ടികളും ഒഴികെയുള്ളവരുടെ സന്ദർശക വിസ എന്നിവക്ക് ഒരുമാസത്തെ കാലാവധി മാത്രമാണ് ഇപ്പോഴുള്ളത്.

യൂറോപ്യന്മാരുടെ ടൂറിസ്റ്റ് വിസ, കുവൈത്തിൽ ഇഖാമയുള്ള വിദേശികളുടെ ഭാര്യ, കുട്ടികൾ എന്നിവരുടെ സന്ദർശക വിസ എന്നിവക്ക് മൂന്നുമാസത്തെ കാലാവധിയുണ്ടാവും. സ്‌പോൺസറുടെ ശമ്പളം അടിസ്ഥാനമാക്കിയാണ് സന്ദർശക വിസയുടെ കാലാവധി തീരുമാനിക്കുന്നത്.

വിദേശികൾക്ക് രക്ഷിതാക്കളെ (മാതാപിതാക്കളെയോ ഭാര്യയുടെ മാതാപിതാക്കളെയോ) സന്ദർശക വിസയിൽ കൊണ്ടുവരണമെങ്കിൽ കുറഞ്ഞത് 500 ദീനാർ ശമ്പളം വേണം. അതേസമയം, ഭാര്യയെയും കുട്ടികളെയും കൊണ്ടുവരാൻ 250 ദീനാർ മതി. സഹോദരങ്ങളുടെ സന്ദർശനവിസക്ക് പരമാവധി 30 ദിവസമാണ് കാലപരിധി.

സ്‌പോൺസറുടെ ജോലിയും സാഹചര്യങ്ങളും സന്ദർശനത്തിന്റെ ഉദ്ദേശ്യവും അനുസരിച്ച് എമിഗ്രേഷൻ മാനേജർക്ക് വിസ കാലാവധി വെട്ടിക്കുറക്കാൻ അവകാശമുണ്ടാവും. ഭാര്യ, കുട്ടികൾ, രക്ഷിതാക്കൾ എന്നിവരുടെയെല്ലാം വിസ കാലാവധി എമിഗ്രേഷൻ മാനേജറുടെ വിവേചനാധികാര പരിധിയിൽ വരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP