Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മോചിപ്പിക്കേണ്ട തടവുകാരുടെ ലിസ്റ്റ് തയ്യാറാക്കി തുടങ്ങി; ഇത്തവണ കുവൈറ്റിൽ ജയിൽമോചിതരാവുക 750 തടവുകാർ

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മോചിപ്പിക്കേണ്ട തടവുകാരുടെ ലിസ്റ്റ് തയ്യാറാക്കി തുടങ്ങി; ഇത്തവണ കുവൈറ്റിൽ ജയിൽമോചിതരാവുക 750 തടവുകാർ

കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് അമീരി കാരുണ്യം ലഭിക്കുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി തുടങ്ങി. ഇത്തവണ ശിക്ഷയിളവ് ലഭിച്ച് ജയിൽ മോചിതരാവുക 750 തടവുകാർ മാത്രമെന്ന് റിപ്പോർട്ട്. 10 വർഷത്തെ ഏറ്റവും കുറഞ്ഞ എണ്ണമാണിത്. കഴിഞ്ഞവർഷം 2280 പേർക്ക് ശിക്ഷയിളവ് നൽകിയിരുന്നു.

ആഭ്യന്തരമന്ത്രാലയം, നീതിന്യായ മന്ത്രാലയം, അമീരി ദീവാനി എന്നിവയിലെ പ്രതിനിധികളടങ്ങിയ പ്രത്യേക സമിതിയാണ് അന്തിമ പട്ടിക തയാറാക്കുന്നത്. സമിതി പട്ടിക തയാറാക്കുന്ന ജോലി ആരംഭിച്ചിട്ടുണ്ട്.ശിക്ഷയിളവ് നൽകേണ്ട തടവുകാരുടെ അന്തിമപട്ടിക വൈകാതെ തുടർനടപടികൾക്കായി അമീരി ദിവാനിയക്ക് കൈമാറുമെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

സ്വദേശികളും വിദേശികളും ഇളവിന് അർഹത ലഭിച്ചവരിലുണ്ട്. തടവുകാലത്തെ നല്ലനടപ്പ് ഉൾപ്പെടെ മാനദണ്ഡങ്ങൾ പരിഗണിച്ച് മോചനം നൽകുകയോ ശിക്ഷ കാലാവധി കുറച്ചുകൊടുക്കുകയോ ആണ് ചെയ്തുവരുന്നത്. തീവ്രവാദ കേസിലും മനുഷ്യക്കടത്ത് കേസിലും ഉൾപ്പെട്ടവർക്ക് അമീരി കാരുണ്യത്തിൽ ഇളവ് നൽകില്ല

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP