Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആവശ്യങ്ങൾ അംഗീകാരമായില്ല; രാജ്യത്തെ ജൂനിയർ ഡോക്ടർമാർ നാളെ വീണ്ടും പണിമുടക്കിന്; ഈ മാസം അവസാനവും സമരം പ്രഖ്യാപിച്ച് യൂണിയൻ; നാലാം ഘട്ട സമരം 26, 27 തീയതികളിൽ

ആവശ്യങ്ങൾ അംഗീകാരമായില്ല; രാജ്യത്തെ ജൂനിയർ ഡോക്ടർമാർ നാളെ വീണ്ടും പണിമുടക്കിന്; ഈ മാസം അവസാനവും സമരം പ്രഖ്യാപിച്ച് യൂണിയൻ; നാലാം ഘട്ട സമരം 26, 27 തീയതികളിൽ

ഡോക്ടർമാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ഹെൽത്ത് ബോർഡ് തയ്യാറാകാത്തതോടെ കൂടുതൽ സമരവുമായി മുന്നോട്ട് പോാനാണ് ന്യൂസിലന്റ് റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്റെ തീരുമാനം.ഇതോടെ നാളെ നടക്കുന്ന 48 മണിക്കൂർ സമരത്തിന് പിന്നാലെ ഈ മാസം അവസാനവും രാജ്യത്തെ ആശുപത്രികളിലെ പ്രവർത്തനം താറുമാറാകുമെന്ന് ഉറപ്പായി.

ഈ മാസം 26, 27 തീയതികളിലാണ് നാലാം ഘട്ട സമരം പ്രഖ്യാപിച്ചിട്ടുള്ളത്. മൂന്നാം ഘട്ട സമരം നാളയും മറ്റന്നാളുമായി നടക്കാനിരിക്കെയാണ് മറ്റ് രണ്ട് തീയതികൾ കൂടി പ്രഖ്യാപിച്ചത്. മണിക്കൂറുകൾ നീണ്ട ഡ്യൂട്ടി സമയത്തിലും വേതനവർദ്ധനവും ആവശ്യപ്പെട്ട് 3000 ത്തോളം ഡോക്ടർമാർ ജോലിയിൽ നിന്ന് വിട്ടുനില്ക്കും.

മികച്ച തൊഴിൽ സംരക്ഷവും വേതനവർദ്ധനവും ആവശ്യപ്പെട്ട് രാജ്യമെമ്പാടുമുള്ള ജൂനിയർ ഡോക്ടർമാർ ജനുവരിയാലാണ്തങ്ങളുടെ തൊഴിൽ കരാർ അവസാനിച്ചിട്ട് ഒരു വർഷമായെന്നും ഇത് പുതുക്കണമെന്നതു ആവശ്യപ്പെ്ട്ടാണ് രാജ്യമെമ്പാടുമുള്ള ഡോക്ടർമാർ സമരത്തിന് ഇറങ്ങുന്നത്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP