Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

20 ഓളം തസ്തികകളിലേക്ക് ജോലി മാറണമെങ്കിൽ യോഗ്യതാപരീക്ഷ നിർബന്ധമാക്കുന്നു; വിദേശ തൊഴിലാളികളുടെ തസ്തിക മാറ്റത്തിന് യോഗ്യതാപരീക്ഷ അടുത്ത വർഷം

20 ഓളം തസ്തികകളിലേക്ക് ജോലി മാറണമെങ്കിൽ യോഗ്യതാപരീക്ഷ നിർബന്ധമാക്കുന്നു; വിദേശ തൊഴിലാളികളുടെ തസ്തിക മാറ്റത്തിന് യോഗ്യതാപരീക്ഷ അടുത്ത വർഷം

കുവൈത്തിൽ വിദേശതൊഴിലാളികളുടെ തസ്തിക മാറ്റത്തിന് യോഗ്യതാപരീക്ഷ നിർബന്ധമാക്കുന്നു. 20 ഓളം തസ്തികകളിലേക്ക് ജോലി മാറണമെങ്കിൽ ആണെങ്കിലാണ് പരീക്ഷ നിർബന്ധമാക്കുന്നത്.മനുഷ്യക്കടത്തും വിസക്കച്ചവടവും തടയുക എന്ന ലക്ഷ്യത്തോടെയാണ് തസ്തിക മാറ്റത്തിന് മാൻ പവർ അഥോറിറ്റി പുതിയ നിബന്ധന ഏർപ്പെടുത്തുന്നത്

വാഹന മെക്കാനിക്, ഇലക്ട്രിഷ്യൻ, സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സൂപ്പർ വൈസർ, പ്ലംബിങ് സാനിറ്ററി ജോലിക്കാർ സർവ്വേയർ, അലൂമിനിയം ഫാബ്രിക്കേറ്റർ , വെൽഡർ ,ലെയ്ത് വർക്കർ, അഡ്വർടൈസിങ് ഏജന്റ്, സെയിൽസ് റെപ്രസന്റീവ് , ഇറിഗേഷൻ ടെക്‌നിഷ്ടൻ ,സ്റ്റീൽ ഫിക്‌സർ ,കാർപെന്റർ , ലേബ് ടെക്‌നിഷ്യൻ ,പർച്ചേസിങ് ഓഫീസർ ,അക്കൗണ്ടന്റ്, ലൈബ്രേറിയൻ, ലീഗൽ കൺസൾടന്റ് തുടങ്ങിയ തസ്തികളിൽ ആണ് ആദ്യ ഘട്ടത്തിൽ യോഗ്യതാ പരീക്ഷ നിർബന്ധമാക്കുക.

കുവൈത്തിൽ ജോലി ചെയ്യുന്ന വിദേശതൊഴിലാളി തന്റെ അക്കാദമിക് യോഗ്യകൾ മാറ്റാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിലവിലെ ജോലി അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുകയും പുതിയ യോഗ്യതക്കനുസൃതമായ വിസയിൽ തിരിച്ചു വരാവുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP