Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിദേശികൾക്കു മുന്നിൽ തൊഴിൽ സാധ്യതകൾ അടച്ചിടാൻ ഒരുങ്ങി കുവൈറ്റ്; ഇനി പ്രവേശനം ബിരുദധാരികൾക്കു മാത്രം; അവിദഗ്ധ തൊഴിലാളികൾക്ക് അവസരം നൽകാതിരിക്കുവാനും നിർദ്ദേശം

വിദേശികൾക്കു മുന്നിൽ തൊഴിൽ സാധ്യതകൾ അടച്ചിടാൻ ഒരുങ്ങി കുവൈറ്റ്; ഇനി പ്രവേശനം ബിരുദധാരികൾക്കു മാത്രം; അവിദഗ്ധ തൊഴിലാളികൾക്ക് അവസരം നൽകാതിരിക്കുവാനും നിർദ്ദേശം

സ്വന്തം ലേഖകൻ

കുവൈത്ത്: കുവൈത്തിലേക്ക് എത്തുന്ന വിദേശ തൊഴിലാളികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി രാജ്യം. സ്വദേശി വിദേശി അനുപാതത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗാമായാണ് നടപടികൾ സ്വീകരിക്കുന്നത്. മൂന്നു മാസത്തിനകം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

നിലവിൽ കുവൈത്തിലെ ജനസംഖ്യയുടെ എഴുപതു ശതമാനവും വിദേശികളാണ്. അതിനാൽ തന്നെ തൊഴിൽ വിപണിയിൽ നിലനിൽക്കുന്ന ഈ അസന്തുലിതാവസ്ഥ പരിഹരിച്ച് സ്വദേശിവൽകരണത്തിന് വേഗം കൂട്ടുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി 1.68 ലക്ഷം താമസ കുടിയേറ്റ നിയമ ലംഘകർ ഉൾപ്പെടെ 10 ലക്ഷം വിദേശികളെ ഒഴിവാക്കാനാണ് നീക്കം. കൂടാതെ സർക്കാർ പദ്ധതികളിൽ കാലാവധി കഴിഞ്ഞ കരാർ തൊഴിലാളികളെയും മടക്കി അയയ്ക്കും.

ഇനി ബിരുദധാരികളായ വിദേശികൾക്കു മാത്രമാകും തൊഴിൽ അവസരം ഉണ്ടായിരിക്കുക. അവിദഗ്ധ തൊഴിലാളികൾക്ക് അവസരം നൽകുകയും ഇല്ല. ഇത്തരത്തിൽ നിരവധി നിബന്ധനകൾ അടിസ്ഥാനമാക്കിയാണ് ഇനി കുവൈത്തിലേക്ക് വിദേശികളെ തെരഞ്ഞെടുക്കുക. പദ്ധതി നടപ്പായാൽ പ്രവാസി ഇന്ത്യക്കാരുടെ ജോലി സാധ്യതയ്ക്കു മങ്ങലേൽക്കും. ഇതോടെ ജോലി നഷ്ടപ്പെടുന്ന മലയാളികളുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP