Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ വൈറസ് വ്യാപനം; അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങി ജപ്പാൻ; പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് ജപ്പാൻ പ്രധാനമന്ത്രി

കൊറോണ വൈറസ് വ്യാപനം; അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങി ജപ്പാൻ; പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് ജപ്പാൻ പ്രധാനമന്ത്രി

സ്വന്തം ലേഖകൻ

ടോക്കിയോ: കൊറോണ വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ വിവിധയിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങി ജപ്പാൻ. രാജ്യതലസ്ഥാനമായ ടോക്കിയോ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഇത് സംബന്ധിച്ച പ്രഖ്യാപനം ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ഉണ്ടാകുമെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ വ്യക്തമാക്കി. ജനങ്ങളെ സഹായിക്കുന്നതിനായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്നും സൂചനകളുണ്ട്.

ജപ്പാനിൽ 3654 പേർക്കാണ് വൈറസ് ബാധിച്ചത്. 85 പേർക്ക് ജീവൻ നഷ്ടമായി. കഴിഞ്ഞ ആഴ്ചയിലേതിനേക്കാൾ ഇരട്ടി രോഗ ബാധിതരായതോടെയാണ് ഭരണകൂടം ആശങ്കയിലായത്. ഒരു മാസത്തേക്കാകും അടിയന്തരാവസ്ഥ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP