Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

1.5 ബില്യൻ ഡോളർ ലോട്ടറിക്ക് അവകാശിയില്ല, കമ്മീഷൻ ലഭിക്കേണ്ട ഇന്ത്യൻ സ്റ്റോർ ഉടമ ത്രിശങ്കുവിൽ

1.5 ബില്യൻ ഡോളർ ലോട്ടറിക്ക് അവകാശിയില്ല, കമ്മീഷൻ ലഭിക്കേണ്ട ഇന്ത്യൻ സ്റ്റോർ ഉടമ ത്രിശങ്കുവിൽ

പി.പി. ചെറിയാൻ

സൗത്ത് കരോളിനാ: ഒക്ടോബർ ഇരുപതിന് രാത്രി 11 മണിക്ക് അമേരിക്കൻ ലോട്ടറി ചരിത്രത്തിൽ രണ്ടാമത്തെ ഏറ്റവും ഉയർന്ന സമ്മാനതുകയായ 1.5 ബില്യൺ ലോട്ടറി ലഭിച്ച വിജയിയെ ഇതുവരെ കണ്ടെത്താനായില്ല. ഇത്രയും വലിയ തുക കിട്ടിയതറിഞ്ഞ് ഉടനെ തന്നെ വീണു മരിച്ചതാണോ, അതോ മറ്റുള്ളവരിൽ നിന്നും ഒളിച്ചോടിയതാണോ, അതോ പൊലീസിന്റെ ബാക്ക് ഗ്രൗണ്ട് ചെക്ക് പേടിച്ചു പുറത്തിറങ്ങാത്തതാണോ എന്ന നിരവധി സംശയങ്ങളാണ് വിജയിയെ കുറിച്ചു പ്രചരിച്ചിരിക്കുന്നത്.

2019 ഏപ്രിൽ 19നു മുമ്പു ടിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. ആറു മാസത്തെ കാലാവധിയാണ് ടിക്കറ്റിനുള്ളത്. ഈ തിയ്യതിക്കു മുമ്പു ടിക്കറ്റ് ഹാജരാക്കുമെന്ന പ്രതീക്ഷയാണ് അധികൃതർക്ക്.ടിക്കറ്റ് ഹാജരാക്കുന്നവർക്ക് 858 മില്യൺ ഡോളർ കാഷ് ആയി ലഭിക്കും.സിംപ്സൺ(സൗത്ത് കരോളിന) കെ.സി.മാർട്ടിൽ നിന്നാണ് ടിക്കറ്റ് വിറ്റിട്ടുള്ളത്.

ഈ സ്റ്റോറിന്റെ ഉടമ ഇന്ത്യൻ വംശജനായ ജി.പട്ടേലാണ്. 50,000 ഡോളറാണ് ടിക്കറ്റിന്റെ കമ്മീഷനായി ലഭിക്കുക. വിജയി ടിക്കററ് ഏൽപിച്ചു സമ്മാനം അവകാശപ്പെട്ടാൽ മാത്രമേ പട്ടേലിനു 50,000 ഡോളർ ലഭിക്കുകയുള്ളൂ. എന്നാണ് വിജയി ടിക്കറ്റ് ഏല്പിക്കുന്നത് എന്ന പ്രതീക്ഷയിൽ കഴിയുകയാണ് പട്ടേൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP