Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

എയർ ട്രാഫിക് കൺട്രോളർമാരുടെ പണിമുടക്കിൽ വലഞ്ഞത് ആയിരക്കണക്കിന് യാത്രക്കാർ; ഇറ്റലിയിൽ നിന്നുള്ള നൂറ് കണക്കിന് സർവ്വീസുകൾ മുടങ്ങിയതോടെ യാത്രക്കാർ പെരുവഴിയിലായി

എയർ ട്രാഫിക് കൺട്രോളർമാരുടെ പണിമുടക്കിൽ വലഞ്ഞത് ആയിരക്കണക്കിന് യാത്രക്കാർ; ഇറ്റലിയിൽ നിന്നുള്ള നൂറ് കണക്കിന് സർവ്വീസുകൾ മുടങ്ങിയതോടെ യാത്രക്കാർ പെരുവഴിയിലായി

യർ ട്രാഫിക് കൺട്രോളർമാരുടെ പണിമുടക്കിൽ വലഞ്ഞത് ആയിരക്കണക്കിന് യാത്രക്കാർ. ഇന്നലെ നടന്ന സമരം നൂറ് കണക്കിന് സർവ്വീസുകളെ ബാധിച്ചതോടെ നിരവധി പേരാണ് വിമാനത്താവളത്തിൽ യാത്രമുടങ്ങി കുടുങ്ങിക്കിടന്നത്. ഉച്ചയ്ക്ക് 1 മുതൽ 5 വരെയുള്ള സമയങ്ങളിലാണ് ജോലിക്കാർ പണിമുടക്കിയത്.

റോം, മിലൻ, ബ്രിന്റ്‌സി തുടങ്ങിയ സ്ഥലങ്ങളിലെ എയർട്രാഫിക് കൺട്രോളർമാരാണ് സമരത്തിനിറങ്ങിയത്. സമരം ഇന്റർനാഷണൽ, ആഭ്യന്തര സർവ്വീസുകളെ ബാധിച്ചു.ഏകദേശം 100 ഓളം സർവ്വീസുകളെയാണ് സമരം ബാധിച്ചത്.

എന്നാൽ അലിറ്റിയ യാത്രക്കാർക്ക് പകരം സംവിധാനം ഒരുക്കിയിരുന്നു. 20 ശതമാനം പേരുടെ യാത്ര റീഷെഡ്യൂൾ ചെയ്തിട്ടുണ്ട്.യാത്രക്കാർക്ക് അധികചെലവുകൾ ഇല്ലെങ്കിലും 5 മണിക്കൂറിലധികം വിമാനം റദ്ദാക്കപ്പെടുകയോ വൈകുകയോ ചെയ്യുന്നവർക്ക് പൂർണ്ണമായ റീഫണ്ട് ലഭിക്കുന്നതിന് അർഹതയുണ്ടെന്നും കമ്പനി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP