Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഈ മാസം 30 ന് അയർലന്റിലെ നഴ്‌സുമാർ സമരത്തിന്; 24 മണിക്കൂർ പണിമുടക്കിനൊരുങ്ങുന്നത് രാജ്യത്തെ 37000 ത്തോളം നഴ്‌സുമാർ;ആരോഗ്യമേഖല നിശ്ചലമാകും

ഈ മാസം 30 ന് അയർലന്റിലെ നഴ്‌സുമാർ സമരത്തിന്; 24 മണിക്കൂർ പണിമുടക്കിനൊരുങ്ങുന്നത് രാജ്യത്തെ 37000 ത്തോളം നഴ്‌സുമാർ;ആരോഗ്യമേഖല നിശ്ചലമാകും

ഡബ്ലിൻ: രാജ്യത്ത് നഴ്‌സുമാർ ഈ മാസം 30 ന് പണിമുടക്കാനൊരുങ്ങുന്നു. രാജ്യത്തെ 37000 ത്തോളം വരുന്ന നഴ്‌സുമാരാണ് ആരോഗ്യമേഖലയിൽ നഴ്‌സുമാർ നേരിടേണ്ടിവരുന്ന പ്രതിസന്ധികൾ സഹിക്കാവുന്നതിന്റെ പരിധി കടന്നുവെന്നും അവസാനഘട്ടമെന്ന നിലയിൽ സമര നടപടികളിലേക്ക് കടക്കുകയാണെന്നും അറിയിച്ചിരിക്കുന്നത്. ഐറിഷ് നഴ്‌സസ് ആൻഡ് മിഡ് വൈഫറി ഓർഗനൈസേഷന്റെ നേതൃത്വത്തിലാണ് ദേശീയ വ്യാപകമായി സൂചന പണിമുടക്ക് നടത്തുന്നത്.

അമിത ജോലി ഭാരം കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ നഴ്‌സുമാർ നടത്താൻ ഉദ്ദേശിക്കുന്ന സമരത്തിന് അംഗങ്ങളുടെ അഭിപ്രായമറിയാൻ ഡിസംബറിൽ നടത്തിയ ബാലറ്റ് വോട്ടെടുപ്പിൽ 95 ശതമാനം നഴുസുമാരും സമരത്തെ അനുകൂലിച്ചിരുന്നു.

ആദ്യഘട്ടമായി 24 മണിക്കൂർ പണിമുടക്കിനാണ് സംഘടന ആഹ്വാനം ചെയ്തിരിക്കുന്നത്. എമർജൻസി ഡിപ്പാർട്ട്മെന്റുകൾ ഒഴികെ മറ്റെല്ലാ ജീവനക്കാരും പണിമുടക്കിൽ പങ്കാളികളാകും. ഏറ്റവും തിരക്കേറിയ സീസണിൽ നടക്കുന്ന നേഴ്‌സുമാരുടെ പണിമുടക്ക് പിൻവലിക്കാൻ HSE അവസാനവട്ട ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

ജനുവരി 30 ലെ നേഴ്‌സുമാരുടെ പണിമുടക്ക് കഴിഞ്ഞ 100 വർഷത്തിനിടയിൽ അയർലണ്ടിൽ INMO യുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത്തെ ദേശീയ പണിമുടക്കാവും. ഈ മാസത്തെ സൂചന പണിമുടക്കിന് പിന്നാലെ ഫെബ്രുവരി 5, 7, 12, 13, 14 തിയ്യതികളിലും തുടർപണിമുടക്കുകൾ ഉണ്ടാകുമെന്ന് നേഴ്‌സിങ് സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP