Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിംഗപ്പൂരിൽ ഇന്ത്യൻ യുവതി താമസസ്ഥലത്ത് മരിച്ച നിലയിൽ; 33 വയസുകാരിയെ കണ്ടെത്തിയത് ലിറ്റിൽ ഇന്ത്യാ ഹോസ്റ്റലിൽ; ലൈംഗിക തൊഴിലാളിയെന്ന് സംശയിക്കുന്ന യുവതിയുടെ മരണത്തിൽ അന്വേഷണവുമായി പൊലീസ്

സിംഗപ്പൂരിൽ ഇന്ത്യൻ യുവതി താമസസ്ഥലത്ത് മരിച്ച നിലയിൽ; 33 വയസുകാരിയെ കണ്ടെത്തിയത് ലിറ്റിൽ ഇന്ത്യാ ഹോസ്റ്റലിൽ; ലൈംഗിക തൊഴിലാളിയെന്ന് സംശയിക്കുന്ന യുവതിയുടെ മരണത്തിൽ അന്വേഷണവുമായി പൊലീസ്

സിംഗപ്പൂരിൽ ഇന്ത്യൻ യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. 33 വയസുകാരിയായ യുവതിയെ ലിറ്റിൽ ഇന്ത്യാ ഹോസ്റ്ററിലെ റൂമിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് മരണ വിവരം പൊലീസ് അറിയുന്നത്.

യുവതിയുടെ മരണത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. യുവതി ലൈംഗക തൊഴിലാളിയായിരുന്നോ എന്ന കാര്യത്തിലും സംശയം ഉയരുന്നുണ്ട്. കഴിഞ്ഞ 6 മാസമായി ഹോസ്റ്റലിൽ യുവതി താമസിച്ച് വരുന്നതായി ഹോസ്റ്റൽ മാനേജർ പൊലീസിനൊട് അറിയിച്ചു.

കഴിഞ്ഞ ഏതാനും ദിവസം മുമ്പ് യുവതിക്ക് അസുഖം വന്നതിനെ തുടർന്ന് ഡോക്ടറെ കണ്ടിരുന്നതായും ഹോസ്റ്റൽ അധികൃതർ പറയുന്നു. അതുകൊണ്ട് രണ്ട് ദിവസമായി റൂമിന് വെളിയിൽ കണ്ടിരുന്നില്ലെന്നും കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയെതെന്നും പൊലീസിനൊട് അധികൃതര് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP