Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുരുദ്വാരയിൽ ജോലിക്കെത്തിയ രണ്ട് ഇന്ത്യക്കാർ തൊഴിൽ ചൂഷണം നേരിടുന്നതായി പരാതി; അവധി നല്കാതെയും മണിക്കൂറുകൾ ജോലി ചെയ്യിപ്പിച്ചും പീഡിപ്പിച്ചത് ഓക് ലന്റ്‌ പേപ്പട്ടോറ്റയിലെ ഗുരുദ്വാരയിലെ പൂജാരികളെ

ഗുരുദ്വാരയിൽ ജോലിക്കെത്തിയ രണ്ട് ഇന്ത്യക്കാർ തൊഴിൽ ചൂഷണം നേരിടുന്നതായി പരാതി; അവധി നല്കാതെയും മണിക്കൂറുകൾ ജോലി ചെയ്യിപ്പിച്ചും പീഡിപ്പിച്ചത് ഓക് ലന്റ്‌ പേപ്പട്ടോറ്റയിലെ ഗുരുദ്വാരയിലെ പൂജാരികളെ

സിഖ് ഗുരുദ്വാരയിൽ ജോലിക്കെത്തിയ രണ്ട് ഇന്ത്യക്കാർ തൊഴിൽ ചൂഷണം നേരിടുന്നതായി പരാതി. പേപ്പട്ടോറ്റയിലെ ഗുരുദ്വാരയിൽ ജോലിക്കെത്തിയ പൂജാരികളെയാണ് അവധി നല്കാതെയും മണിക്കൂറുകൾ ജോലി ചെയ്യിപ്പിച്ചും ശമ്പളം നല്കാതെയും പീഡിപ്പിച്ചത്. തൊഴിൽ രംഗത്ത് ചൂഷണത്തിനെതിരെ ഹർപീത് സിങും. ജാവിന്ദർ സിങ് എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്.

ഇവർ അധിക സമയം തൊഴിലെടുപ്പിക്കുന്നുവെന്നും അവധി ലഭിക്കുന്നുമില്ലെന്നും ആരോപിച്ച് എംപ്ലോയ്‌മെന്റ് റിലേഷൻ അഥോറിറ്റിക്ക് പരാതി നല്കിയിട്ടുണ്ട്. ഇവർ പേപ്പട്ടോയിലെ ഗുരുദ്വാരയിലെ പൂജാരിയും ഗായകനുമായി ജോലി ചെയ്ത് വരുകയായിരുന്നു.

2017 ലാണ് ഇവർ ഇവിടെ ജോലിക്കെത്തിയത്. താമസസ്ഥലം, ഭക്ഷണം, ഗതാഗതം, മറ്റ് ചെലവുകളും 1000 ഡോളറുമായിരുന്നു ഇവർക്ക് ശമ്പളമായി പറഞ്ഞിരുന്നത്. എന്നാൽ ആദ്യ ആറ് മാസത്തിന് ശേഷം ഇവർക്ക് പകുതി പോലും പണമായി നല്കിയില്ലെന്നും ഇവർ ആരോപിക്കുന്നു. മാത്രമല്ല താമസ്ഥലം വളരെ മോശമാണെന്നും ഇവര് പരാതിയിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP