Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഖത്തറിൽ മെഡിക്കൽ സേവനമെത്തിക്കുന്നതിന് ഡ്രോണുകളും; അടിയന്തര മെഡിക്കൽ സേവനങ്ങളെത്തിക്കുന്നതിനായി ഡ്രോണുകളെ ഉപയോഗിക്കുന്നത് ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ ആംബുലൻസ് സേവനം

ഖത്തറിൽ മെഡിക്കൽ സേവനമെത്തിക്കുന്നതിന് ഡ്രോണുകളും; അടിയന്തര മെഡിക്കൽ സേവനങ്ങളെത്തിക്കുന്നതിനായി ഡ്രോണുകളെ ഉപയോഗിക്കുന്നത് ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ ആംബുലൻസ് സേവനം

സ്വന്തം ലേഖകൻ

 ഖത്തറിൽ മെഡിക്കൽ സേവനമെത്തിക്കുന്നതിന് ഡ്രോണുകളും ഇനി പറന്നെത്തും. ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ ആംബുലൻസ് സേവന വിഭാഗമാണ് അടിയന്തര മേഖലകളിലേക്ക് പെട്ടെന്ന് എത്തിച്ചേരുന്നതിനായി ഡ്രോണുകളെ ഇറക്കുന്നത്.വാഹനാപകടങ്ങളോ മറ്റ് അത്യാഹിതങ്ങളോ സംഭവിച്ച മേഖലകളിലേക്ക് ആംബുലൻസുകൾക്ക് പെട്ടെന്ന് എത്തിച്ചേരുന്നതിനായാണ് ഡ്രോണുകളുടെ സഹായം തേടുന്നത്.

അപകടമുണ്ടായ സ്ഥലത്തേക്ക് പെട്ടെന്ന് തന്നെ ഡ്രോണുകളെ അയക്കും. ആ പ്രദേശത്തിന്റെ കൃത്യമായ ചിത്രവും മുഴുവൻ വിവരങ്ങളും ഉടൻ തന്നെ ഡ്രോണുകൾ ആംബുലൻസ് സർവീസ് സെന്ററിന് കൈമാറും. അപകടത്തിന്റെ വ്യാപ്തി മനസ്സിലാക്കാനും മെഡിക്കൽ സേവനങ്ങൾ എത്തിക്കാനും അപകടത്തിൽ പെട്ടവരെ തിരിച്ചറിയാനുമെല്ലാം ഇത് സഹായിക്കും. ംഭവസ്ഥലത്തിനടുത്തെത്തിയ ആംബുലൻസ് സർവീസ് ഉദ്യോഗസ്ഥരാണ് ഡ്രോണുകളെ നിയന്ത്രിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP