Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗ്രീൻ കാർഡ്, യുഎസ് പൗരത്വം എന്നിവ ലഭിക്കുന്നതിനുള്ള കാലതാമസം കുറയ്ക്കും: കമല ഹാരിസ്

ഗ്രീൻ കാർഡ്, യുഎസ് പൗരത്വം എന്നിവ ലഭിക്കുന്നതിനുള്ള കാലതാമസം കുറയ്ക്കും: കമല ഹാരിസ്

പി.പി. ചെറിയാൻ

ബൈഡൻ -കമലാ ഹാരിസ് ഭരണച്ചുമതല ഏറ്റെടുക്കുന്നതോടെ കുടിയേറ്റ നിയമത്തിനു സമൂല പരിവർത്തനം നടത്തുമെന്നും, അമേരിക്കയിൽ കുടിയേറി താത്കാലിക സംരക്ഷണയിൽ കഴിയുന്നവർക്കും ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ്ഹുഡ് ആക്ടിന്റെ പരിധിയിലുള്ളവർക്കും ഉടൻ ഗ്രീൻകാർഡ് നൽകുമെന്നും വൈസ് പ്രസിഡന്റായി ചുമതലയേൽക്കുന്ന കമലാ ഹാരിസ് വ്യക്തമാക്കി.

ജനുവരി 12-ന് ചൊവ്വാഴ്ച യുണിവിഷന് നൽകിയ അഭിമുഖത്തിലാണ് കമലാ ഹാരീസിന്റെ വാഗ്ദാനം. അമേരിക്കൻ പൗരത്വം ലഭിക്കുന്നതിനുള്ള കാത്തിരിപ്പിന്റെ സമയപരിധി കുറയ്ക്കുന്നതിനും നടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു. ഇപ്പോൾ അഞ്ചു വർഷം മുതൽ എട്ടു വർഷം വരെയാണ് പൗരത്വ അപേക്ഷ പ്രോസസിങ് ടൈം.

കോടതികളിൽ കെട്ടിക്കിടക്കുന്ന നൂറുകണക്കിന് ഇമിഗ്രേഷൻ കേസുകൾ അടിയന്തരമായി പരിഗണിക്കുന്നതിന് കൂടുതൽ ജഡ്ജിമാരെ നിയമിക്കുമെന്നും കമല ഹാരിസ് പറഞ്ഞു.

ഡെലവെയറിലെ വിൽമിങ്ടണിലുള്ള ലോക്കൽ ഫെയ്ത്ത് ലീഡേഴ്സിന്റെ നേതൃത്വത്തിൽ ഇല്ലീഗൽ ഇമിഗ്രന്റ്സിന്റെ സംരക്ഷണത്തിനുവേണ്ടി വാദിക്കുന്ന ഒരുസംഘം നേതാക്കൾ ബൈഡനെ കാണുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരുന്നതിനിടയിലാണ് ഹാരിസിന്റെ ഈ പ്രസ്താവന.

അനധികൃത കുടിയേറ്റക്കാരുടെ ഡീപോർട്ടേഷന് താത്കാലിക മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് സംഘം ആവശ്യപ്പെടും. ട്രംപിന്റെ ഇമിഗ്രേഷൻ നയങ്ങൾ പൂർണമായും തിരുത്തി എഴുതുമെന്നു മാത്രമല്ല, സുതാര്യമായ ഇമിഗ്രേഷൻ നയങ്ങൾക്ക് രൂപം നൽകുമെന്നും ബൈഡൻ ഭരണകൂടം ഉറപ്പ് നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP