Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട് വയ്ക്കാനോ പുതുക്കി പണിയുവാനോ സർക്കാർ നൽകുന്നത് 40,000 ഡോളറിന്റെ ഗ്രാന്റ്; കൊറോണയെ ചെറുത്ത സന്തോഷത്തിൽ ജനങ്ങൾക്ക് കൂടുതൽ സഹായങ്ങളുമായി ഓസ്‌ട്രേലിയ

വീട് വയ്ക്കാനോ പുതുക്കി പണിയുവാനോ സർക്കാർ നൽകുന്നത് 40,000 ഡോളറിന്റെ ഗ്രാന്റ്; കൊറോണയെ ചെറുത്ത സന്തോഷത്തിൽ ജനങ്ങൾക്ക് കൂടുതൽ സഹായങ്ങളുമായി ഓസ്‌ട്രേലിയ

സ്വന്തം ലേഖകൻ

കൊവിഡ് പ്രതിസന്ധികൾക്കു ശേഷം സാമ്പത്തിക രംഗം മെച്ചപ്പെടുത്തുന്നതിനുള്ള ഉത്തേജക പാക്കേജുമായി ഓസ്‌ട്രേലിയ. ഇതിന് കീഴിൽ ഓരോ കുടുംബങ്ങൾക്കും ഗൃഹങ്ങൾ നവീകരിക്കുന്നതിനായി സാമ്പത്തിക സഹായം നൽകാൻ ഒരുങ്ങുകയാണ് ആസ്‌ട്രേലിയ.

ഗൃഹങ്ങൾ നവീകരിക്കുന്നതിന് മാത്രമല്ല, പുതിയതായി വീട് വാങ്ങുകയോ നിർമ്മിക്കുകയോ ചെയ്യുന്നവർക്കായി 40,000 ഡോളറിന്റെ ഇൻസെന്റീവ് നൽകുവാനാണ് പദ്ധതി. കോവിഡ് ബാധയെ തുടർന്നുണ്ടായ ലോക്ക്ഡൗണിൽ തകർന്നടിഞ്ഞ കെട്ടിട നിർമ്മാണമേഖലയിൽ ഏകദേശം 70,000 ട്രേഡ്‌സ്‌മെൻ ആണ് ജോലിചെയ്യുന്നത്. ഇവരുടെ തൊഴിൽ സംരക്ഷിക്കുക എന്നതാണ് ഈ പാക്കേജിന്റെ പ്രധാന ഉദ്ദേശം.

മറ്റ് സാമ്പത്തിക ഇടപാടുകൾക്കൊപ്പം കെട്ടിടനിർമ്മാണവും ലോക്ക്ഡൗൺ കാലത്ത് താത്ക്കാലികമായി നിർത്തിവച്ചിരുന്നു. ഇത് പഴയ നിലയിലേക്കെത്താൻ മറ്റു മേഖലകളിൽ ആവശ്യമായതിനേക്കാളേറെ സമയം എടുക്കും എന്നതിനാലാണ് ഇത്തരത്തിലുള്ളൊരു ഉത്തേജക പാക്കേജ് തയ്യാറാക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇതുവഴി കൂടുതൽ പേർക്ക് തൊഴിലും ലഭിക്കും.

പുതിയതായി വീടു വാങ്ങുന്നവരെ കൂടി ഉൾപ്പെടുത്തിയുള്ള ഈ പാക്കേജിന് കീഴിൽ 50,000 ത്തോളം പുതിയ വീടുകൾ നിർമ്മിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഇത് ഏകദേശം 2,00,000 ത്തിൽ അധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കരുതപ്പെടുന്നു. ആദ്യത്തെ 50,000 അപേക്ഷകൾക്കായിരിക്കും ഈ ധന സഹായം ലഭിക്കുക. 2020 ജൂലായ് മുതൽ 2021 ജൂൺ വരെയായിരിക്കും കാലാവധി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP