Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സർവ്വീസ് ബുക്ക് ചെയ്ത് അഞ്ച് മിനിറ്റിനുള്ളിൽ റൈഡ് റദ്ദാക്കിയില്ലെങ്കിൽ ഫീസ്; ഗ്രാബ് ഇന്ന് മുതൽ ചുമത്താനിരുന്ന കാൻസലേഷൻ പോളിസി ഈ മാസം 25 ലേക്ക് നീട്ടി

സർവ്വീസ് ബുക്ക് ചെയ്ത് അഞ്ച് മിനിറ്റിനുള്ളിൽ റൈഡ് റദ്ദാക്കിയില്ലെങ്കിൽ ഫീസ്; ഗ്രാബ് ഇന്ന് മുതൽ ചുമത്താനിരുന്ന കാൻസലേഷൻ പോളിസി ഈ മാസം 25 ലേക്ക് നീട്ടി

സിംഗപ്പൂരിലെ റൈഡിങ് സർവ്വീസുകളിലൊന്നായ ഗ്രാബ് ഇന്ന് മുതൽ ചുമത്താനിരുന്ന കാൻസലേഷൻ പോളിസി ഈ മാസം 25 ലേക്ക് നീട്ടിയതായി കമ്പനി അറിയിച്ചു. നേരത്തെ മാർച്ച് 11 മുതൽ ഫീസ് ചുമത്താനായിരുന്നു തീരുമാനിച്ചിരുന്നത്. കമ്പനിയുടെ പുതിയ നയം അനുസരിച്ച് ഉപഭോക്താക്കൾ റൈഡ് ബുക്ക് ചെയ്ത് അഞ്ച് മിനിറ്റിനുള്ള്ളിൽ റൈഡ് കാൻസൽ ചെയ്തില്ലെങ്കിൽ ഫീസ് അടക്കേണ്ടി വരും.

അഞ്ച് മിനിറ്റുകൾക്കുള്ളിൽ റൈഡ് കാൻസൽ ചെയ്യുന്നവർക്ക് ഫീസ് നല്കാതെ തന്നെ റദ്ദാക്കാവുന്നതാണ്. തെറ്റായി പിക്ക് അപ് പോയിന്റുകൾ നല്കുന്നവർക്കും ഡ്രൈവർാര് ട്രാഫിക്കിൽ കുടുങ്ങിയതായി കണ്ടെത്തിയാലുമെക്കെ പെട്ടെന്ന് കാൻസൽ ചെയ്യുന്നവർക്ക് പുതിയ നയം ഏറെ പ്രയോജനപ്പെടും.

ഉപഭോക്താക്കൾക്ക് ഏഴ് ദിവസത്തിനുള്ളിൽ രണ്ട് റൈഡുകൾ വരെ റദ്ദാകാനായിരുന്നു അവസരം ഉണ്ടായിരുന്നത്. അതിന് ശേഷമുള്ള റദ്ദാക്കാലുകൾക്ക് 5 ഡോളർ വരെ ഫീസ് ചുമത്തിയിരുന്നു. എന്നാൽ ഇനി മുതൽ അഞ്ച് മിനിറ്റ് കഴിഞ്ഞ് റദ്ദാക്കുന്നവർക്ക് 4 ഡോളർ വരെ ഫീസ് ഈടാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP