Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫ്രാൻസിൽ യെല്ലോ വെസ്റ്റ് പ്രതിഷേധക്കാർ വീണ്ടും തെരവ് കീഴടക്കി; പല സ്ഥലങ്ങളിലും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി; മാസങ്ങൾ പിന്നിടുമ്പോൾ പ്രതിഷേധത്തിന് അയവില്ല

ഫ്രാൻസിൽ യെല്ലോ വെസ്റ്റ് പ്രതിഷേധക്കാർ വീണ്ടും തെരവ് കീഴടക്കി; പല സ്ഥലങ്ങളിലും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി; മാസങ്ങൾ പിന്നിടുമ്പോൾ പ്രതിഷേധത്തിന് അയവില്ല

ർക്കാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഫ്രാൻസിൽ തുടരുന്ന പ്രതിഷേധത്തിന് അയവില്ല. കഴിഞ്ഞ ദിവസം നഗരങ്ങളിൽ പലയിടത്തും പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. തുടർച്ചയായ ഒൻപതാം ശനിയാഴ്ചയും പ്രതിഷേധക്കാർ തെരുവിൽ ഇറങ്ങിയത്,

ഫ്രഞ്ച് സർക്കർ വക്താവ് ബെഞ്ചമിൻ ഗ്രീൻവൗക്‌സിന്റെ ഓഫീസിലേക്ക് പ്രതിഷേധക്കാർ മാരാകായുധങ്ങളുമായി അത്രിക്രമിച്ച് കടക്കാൻ ശ്രമിച്ചു. സുരക്ഷാ ഭീഷണിയെ തുടർന്ന് ബെഞ്ചമിൻ ഗ്രീൻ വൗക്‌സിനെ ഓഫീസിൽ നിന്ന് പൊലീസ് മാറ്റി. കൂടുതൽ ഗവൺമെന്റ് ഓഫീസുകൾക്ക് നേരയും പ്രതിഷേധക്കാർ അക്രമം നടത്തി.

സൈൻ നദിക്ക് കുറുകയുള്ള പാലത്തിൽ പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. പ്രതിഷേധക്കാർ ബാരിക്കേഡുകൾക്ക് തീ വെച്ചു. പലയിടത്തും വാഹനങ്ങൾക്ക് കത്തിച്ചു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. നഗരത്തിന്റെ പലയിടങ്ങളിലും ഇരുവരും ഏറ്റുമുട്ടി.

ഇന്ധ വില കൂട്ടിയതിനെതിരെ തുടങ്ങിയതാണ് പ്രതിഷേധം.ഇപ്പോൾ പ്രസിഡന്റ് മക്രോണൺ രാജി വയ്ക്കാതെ അവസാനിപ്പിക്കില്ലെനന് വാശിയിലാണ് പ്രതിഷേധക്കാർ. നംവംബർ പതിനേഴിനാണ് മഞ്ഞക്കോട്ട് പ്രതിഷേധം പൊട്ടിപ്പുറപ്പെർ. ഓരോ ശനിയാഴ്ച പിന്നിടുമ്പോഴും പ്രതിഷേധക്കാരുടെ എണ്ണം കുറയുന്നുണ്ടെന്ന് വിലയിരുത്തലുകളിൽ ആശ്വസിക്കുകയാണ് ഫ്രഞ്ച് ഭരണകൂടം. അതേസമയം, കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഇത്തവണ ഇരുപതിനായിരത്തിലധികം പേർ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP