Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുവൈത്തിൽ നിന്നും നാലാം ഘട്ട വിമാനങ്ങൾ നാളെ മുതൽ; നാളെ വിമാനമെത്തുന്നത് തിരുവനന്തപുരം, കൊച്ചി സെക്ടറുകളിലേക്ക്; മറ്റന്നാൾ കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്ക്

കുവൈത്തിൽ നിന്നും നാലാം ഘട്ട വിമാനങ്ങൾ നാളെ മുതൽ; നാളെ വിമാനമെത്തുന്നത് തിരുവനന്തപുരം, കൊച്ചി സെക്ടറുകളിലേക്ക്; മറ്റന്നാൾ കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്ക്

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: വന്ദേ ഭാരത് മിഷന്റെ നാലാംഘട്ടത്തിന്റെ ഭാഗമായി കുവൈത്തിൽനിന്ന് കേരളത്തിലേക്കുള്ള വിമാന സർവീസ് നാളെ മുതൽ ആരംഭിക്കും. തിരുവനന്തപുരം, കൊച്ചി സെക്ടറുകളിലേക്കാണ് നാളെ വിമാനമുള്ളത്. മറ്റന്നാൾ കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്കും സർവീസുണ്ട്.

വരും ദിവസങ്ങളിലും കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്ക് കുവൈത്തിൽനിന്ന് വിമാന സർവീസ് നടത്തുന്നുണ്ട്. മൂന്നാം ഘട്ടത്തിലും നാലാം ഘട്ടത്തിന്റെ തുടക്കത്തിലും കുവൈത്തിൽനിന്ന് കേരളത്തിലേക്ക് വന്ദേഭാരത് മിഷൻ വിമാന സർവീസ് ഉണ്ടായിരുന്നില്ല. ഇതു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.

വന്ദേ ഭാരത് മിഷനുവേണ്ടി ഗോ എയറും ഇൻഡിഗോയുമാണ് സർവീസ് നടത്തുന്നത്. ഇന്നലെ കുവൈത്തിൽനിന്ന് ജയ്പുർ (2), അഹമ്മദാബാദ്, ബെംഗളൂരു, ലക്‌നൗ എന്നീ സെക്ടറുകളിലേക്ക് സർവീസുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP