Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക്ക് ഡൗണിൽ കേരളത്തിൽ കുടുങ്ങിയ സിംഗപ്പൂരുകാർക്ക് എയർ ഇന്ത്യയിൽ നാട്ടിലേക്ക് പോകാം; നടപടികൾ ആരംഭിച്ചു

ലോക്ക് ഡൗണിൽ കേരളത്തിൽ കുടുങ്ങിയ സിംഗപ്പൂരുകാർക്ക് എയർ ഇന്ത്യയിൽ നാട്ടിലേക്ക് പോകാം; നടപടികൾ ആരംഭിച്ചു

സ്വന്തം ലേഖകൻ

സിംഗപ്പൂരിൽ നിന്നും പ്രവാസികളെ കൊണ്ടുവരാൻ പോകുന്ന വിമാനങ്ങളിൽ, കേരളത്തിൽ കഴിയുന്ന വിദേശികളെയും ആ രാജ്യങ്ങളിലെ സ്ഥിരതാമസ വിസക്കാരെയും കൊണ്ടുപോകാം. ഇതിനുള്ള നടപടികൾ എയർ ഇന്ത്യ ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ 10.30നുള്ള കൊച്ചി- സിംഗപ്പൂർ വിമാനത്തിൽ (ഐഎക്‌സ് 486) സിംഗപ്പൂർ പൗരന്മാരെയും സ്ഥിരതാമസക്കാരെയും ലോങ് ടേം പാസ് (എൽടിപി) ഉള്ളവരെയും കൊണ്ടുപോകും.

ചില നിബന്ധനകൾക്കു വിധേയമായാണ് യാത്രക്കാരെ കൊണ്ടു പോകുക. സിംഗപ്പൂർ നിയമപ്രകാരം അവിടേക്കു യാത്രയ്ക്ക് അനുവാദമുണ്ടോയെന്നു യാത്രക്കാരൻ പരിശോധിക്കണം. പിഴ ചുമത്തിയാൽ അടയ്ക്കണം. മടക്കി അയച്ചാൽ അതിനുള്ള ടിക്കറ്റ് തുകയും നൽകണം. വിദേശ രാജ്യത്ത് ക്വാറന്റീനിൽ കഴിയാനുള്ള ചെലവ് പൂർണമായി വഹിക്കുമെന്ന സത്യവാങ്മൂലം നൽകണം.

https://www.airindiaexpress.in/en ടോൾ ഫ്രീ നമ്പർ: 044 40013001

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP