Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജൂൺ ഒന്ന് മുതൽ കുവൈത്തിൽ മത്സ്യ ബന്ധന വിലക്ക്; 45 ദിവസത്തേക്ക് വിലക്ക് ഏർപ്പെടുത്തിയത് ആവോലി പിടിക്കുന്നത്

ജൂൺ ഒന്ന് മുതൽ കുവൈത്തിൽ മത്സ്യ ബന്ധന വിലക്ക്; 45 ദിവസത്തേക്ക് വിലക്ക് ഏർപ്പെടുത്തിയത് ആവോലി പിടിക്കുന്നത്

 

രാജ്യത്തിന്റെ സമുദ്ര പരിധിയിൽ ആവോലി പിടിക്കുന്നതിനുള്ള വിലക്ക് ജൂൺ ഒന്നുമുതൽ നിലവിൽവരും.കുവൈത്തിന്റെ സമുദ്ര പരിധിയിൽ നിന്ന് ആവോലി മത്സ്യത്തെ പിടിക്കുന്നതിനുള്ള വിലക്ക് ജൂൺ ഒന്ന് മുതൽ ജൂലൈ 15 വരെ 45 ദിവസത്തേക്കാണ് വിലക്കേർപ്പെടുത്തിയത്. പ്രജനനകാലം പരിഗണിച്ചാണ് സ്വദേശികളുടെയും വിദേശികളുടെയും ഇഷ്ട വിഭവമായ ആവോലി പിടിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.

കുവൈത്ത് കാർഷിക - മത്സ്യവിഭവകാര്യ അഥോറിറ്റിയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. വിലക്ക് പ്രാബല്യത്തിലാവുന്നതോടെ ഷാർഖ് ഉൾപ്പെടെ മത്സ്യ മാർക്കറ്റുകളിൽ തദ്ദേശീയ ആവോലിയുടെ സാന്നിധ്യം ഇല്ലാതാവും.

അതേസമയം, വിദേശ രാജ്യങ്ങളിൽനിന്നുള്ള ആവോലി വിപണനത്തിന് വിലക്ക് ബാധകമല്ല. സ്വദേശികളുടെയും വിദേശികളുടെയും ഇഷ്ട ഇനങ്ങളായ ആവോലി, ഹമൂർ പോലുള്ള മത്സ്യശേഖരങ്ങളിൽ മുൻ കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. രാജ്യത്തെ മീൻ പിടുത്തക്കാർ പ്രജനന കാലത്തെ മത്സ്യബന്ധന വിലക്ക് നിർദ്ദേശം അനുസരിക്കുന്നുണ്ടെങ്കിലും അയൽ രാജ്യക്കാർ സമുദ്ര പരിധി ലംഘിച്ച് നിയമവരുദ്ധമായി മത്സ്യം പിടിച്ചുകൊണ്ടുപോകുന്നതായാണ് റിപ്പോർട്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP