Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർക്ക് ആശുപത്രി പരിസരത്തു നിന്നും പാർക്കിങ് ഫൈൻ; സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പാർക്കിങ് ഫൈൻ പിൻവലിച്ച് സിറ്റി ഓഫ് മെൽബൺ

കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർക്ക് ആശുപത്രി പരിസരത്തു നിന്നും പാർക്കിങ് ഫൈൻ; സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പാർക്കിങ് ഫൈൻ പിൻവലിച്ച് സിറ്റി ഓഫ് മെൽബൺ

സ്വന്തം ലേഖകൻ

മെൽബണിലെ റോയൽ മെൽബൺ ആശുപത്രിയിൽ കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന ഡോക്ടർക്ക് 99 ഡോളർ പാർക്കിങ് ഫൈൻ നൽകി സിറ്റി ഓഫ് മെൽബൺ. ഡോക്ടർ കാതറീന അരഞ്ചലോവിക് ആണ് ഈ പിഴ ലഭിച്ചത്. തുടർച്ചയായി 14 മണിക്കൂർ ജോലി ചെയ്ത ശേഷം രാത്രി പത്തു മണിക്ക് വീട്ടിലേക്ക് പോകുവാനായി കാതറീന കാറിനടുത്തേക്ക് എത്തിയപ്പോഴാണ് പിഴയടക്കാനുള്ള ടിക്കറ്റ് കാണുന്നത്.

ഇതേതുടർന്ന് പിഴ ടിക്കറ്റിന്റെ ചിത്രം ട്വീറ്റ് ചെയ്ത് ഡോക്ടർ കാതറീന സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. കഴിഞ്ഞ നാല് ദിവസങ്ങളിലായി 56 മണിക്കൂർ സംസ്ഥാനത്തെ ഏറ്റവും മോശം അവസ്ഥയിലുള്ള രോഗികളെ ശുശ്രൂഷിച്ചയാളാണെന്ന് താനെന്ന് ചൂണ്ടിക്കാട്ടി, സിറ്റി ഓഫ് മെൽബണിനും മേയർ സാലി ക്യാപ്പിനും ടാഗ് ചെയ്തായിരുന്നു ഡോക്ടർ ട്വീറ്റ് ചെയ്തത്.

ഈ ട്വീറ്റ് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതോടെ ഡോക്ടർക്ക് നൽകിയ പാക്കിങ് പിഴ പിൻവലിച്ചുവെന്നറിയിച്ചു സിറ്റി ഓഫ് മെൽബൺ ട്വീറ്റ് ചെയ്യുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP