Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കനേഡിയൻ മലയാളീ നിർമ്മാതാക്കളുടെ മഹത്തായ ഭാരതീയ അടുക്കള ജനുവരി 15 നു പ്രേക്ഷകരിലേക്കെത്തുന്നു

കനേഡിയൻ മലയാളീ നിർമ്മാതാക്കളുടെ മഹത്തായ ഭാരതീയ അടുക്കള ജനുവരി 15 നു പ്രേക്ഷകരിലേക്കെത്തുന്നു

ബൈജു പി വി

എഡ്മൺറ്റെൻ: സൂരജ് വെഞ്ഞാറമൂടും നിമിഷ സജയനും ജോഡി ആയിഅഭിനയിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻജനുവരി 15 നു നീസ്ട്രീം ഓടിടിപ്ലാറ്റഫോമിൽ റിലീസ് ചെയ്യുകയാണ്. കുഞ്ഞുദൈവം, രണ്ടു പെൺകുട്ടികൾ,കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്നീ ശ്രദ്ധേയ ചിത്രങ്ങൾ സംവിധാനംചെയ്ത ജോ ബേബിയാണ്, ഈ ചിത്രത്തിന്റെ രചനയും സംവിധാനവുംനിർവഹിച്ചിരിക്കുന്നത്. ഇന്ത്യയിലെ കുടുംബങ്ങളുടെ അടിസ്‌ഥാനമായ അടുക്കളയെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഇതിവൃതംരൂപപ്പെടുത്തിയിരിക്കുന്നതു. തൊണ്ടിമുതലും ദൃസാക്ഷിയും മുതൽ പരിചിതമായസൂരജ് - നിമിഷ കൂട്ടുകെട്ടിന്റെ പൊലിമ ഈ അടുക്കളയിലും ഫലപ്രദമായിഉപയോഗിച്ചീട്ടുണ്ട്.

കാനഡയിലെ പുതുതലമുറ സിനിമ പ്രവർത്തകരിൽ പ്രമുഖരായ ഡിജോഅഗസ്റ്റിനും, വിഷ്‌ണു രാജനും ആണ്, ജോമോൻ ജേക്കബിനും സലിം രാജിനും ഒപ്പംഈ ചിത്രം നിർമ്മിക്കുന്നത്. നടനും, സംവിധായകനുമായ സിദ്ധാർഥ് ശിവയുടെവർത്തമാനം, കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ) സംവിധാന സഹായിയായിപ്രവർത്തിച്ച ഡിജോ, എഡ്മിന്റണിലെ സിനിമ ടെലിഫിലിം മേഖലയിലെഅഭിനേതാവും, നിർമ്മാതാവുമാണ്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ കനേഡിയൻ
താറാവുകൾ എന്ന ടെലിഫിലിമിൽ ഉൾപ്പടെ നിരവധി ചിത്രങ്ങളിൽഅഭിനയിച്ചീട്ടുള്ള ആളാണ് വിഷ്ണു രാജൻ. വിഷ്ണു സംവിധാനം ചെയ്ത,ഡിജോയും കൂട്ടരും അഭിനയിച്ച, വളി എന്ന ചിത്രം പത്തു ദിവസത്തിനുള്ളിൽ,പത്തു ലക്ഷം പേരാണ് കണ്ടത്; ചിത്രത്തിന്റെ യൂറ്റൂബിലെ പ്രേക്ഷകരുടെ എണ്ണംമൂന്നു ദശലക്ഷം കവിഞ്ഞു.

അടുക്കളയിലെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് സാലു കെ ജോർജ് ആണ്.എഡിറ്റിങ് ഫ്രാൻസിസ് ലൂയിസും, സംഗീതം സൂരജ് ആർ കുറുപ്പും ആണ്.കുതിച്ചുയരുന്ന ഓടിടി പ്ലാറ്റഫോമിലെ പുതുമുഖമായ നീസ്ട്രീം ആണ് ചിത്രംറിലീസ് ചെയ്യുന്നത്. ആഗോള മലയാളികൾക്ക് വിനോദമാധ്യമങ്ങൾ എത്തിച്ചുനൽകുക എന്ന ഉദ്ദേശത്തോടെ, കേരളത്തിലെ ഏറ്റവും പ്രമുഖമായറെക്കോനോളജി കമ്പനി ആയ നെസ്റ്റ് ടെക്നോളജീസ് ആണ് നീസ്ട്രീം
അവതരിപ്പിക്കുന്നത്. മാറുന്ന മലയാള സിനിമയുടെ മുഖമാകാൻ പോകുന്ന
'മഹത്തായ ഭാരതീയ അടുക്കള' കാനഡയിൽ നിന്നും നിർമ്മിക്കപ്പെടുന്നത്,
എഡ്മിന്റണിലെ മലയാളികൾക്ക് സന്തോഷം നൽകുന്ന കാര്യം കൂടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP