Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അയർലന്റിലെ നഴ്‌സുമാരുടെ സമരം കൂടുതൽ ദിവസങ്ങളിലേക്ക് നീട്ടി ഐഎൻഎംഒ; സർക്കാരിനെതിരെ നിലപാട് കഠിപ്പിച്ച് നഴ്‌സുമാർ; നാളെ വീണ്ടും സമരം; നേരത്തെ പ്രഖ്യാപിച്ചിരുന്ന തീയതികൾ കൂടാതെ 19 നും 21 നും സമരം; രാജ്യത്തെ ആശുപത്രികളുടെ പ്രവർത്തനം ഈ മാസവും താളംതെറ്റും

അയർലന്റിലെ നഴ്‌സുമാരുടെ സമരം കൂടുതൽ ദിവസങ്ങളിലേക്ക് നീട്ടി ഐഎൻഎംഒ; സർക്കാരിനെതിരെ നിലപാട് കഠിപ്പിച്ച് നഴ്‌സുമാർ; നാളെ വീണ്ടും സമരം; നേരത്തെ പ്രഖ്യാപിച്ചിരുന്ന തീയതികൾ കൂടാതെ 19 നും 21 നും സമരം; രാജ്യത്തെ ആശുപത്രികളുടെ പ്രവർത്തനം ഈ മാസവും താളംതെറ്റും

യർലന്റിലെ നഴ്‌സുമാരുടെ സമരം കൂടുതൽ ദിവസങ്ങളിലേക്ക് നീട്ടാൻ ഐഎൻഎംഒയുടെ തീരുമാനം. നേരത്തേ പ്രഖ്യാപിച്ച 5 ദിവസങ്ങൾക്കു പുറമേ രണ്ടു നാളുകൾ കൂടി ജോലിയിൽ നിന്നും വിട്ടുനിൽക്കാനാണ് ഐഎൻഎംഒ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ഈ മാസം ആരോഗ്യമേഖല നിശ്ചലാവസ്ഥയിലേക്കാണ് നീങ്ങുന്നത് ഉറപ്പായി.

നഴ്‌സുമാർ ആവശ്യപ്പെട്ട ന്യായമായ ആവശ്യങ്ങൾ സർക്കാർനിരാകരിച്ചതിനെ തുടർന്നാണ് നേഴ്‌സുമാർ ശക്തമായ പ്രക്ഷോപ പരിപാടികളിലേക്ക് നീങ്ങുന്നത്. നാളെ പ്രഖ്യാ്ച്ചിരിക്കുന്ന സമരത്തിന് പുറമേ 7, 12, 13, 14 ദിവസങ്ങളാലായിരുന്നു നേരത്തെ സമരം നടത്താൻ യൂണിയൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിന പുറമേ 19 നും 21 നും കൂടി നഴ്‌സുമാര് പണിമുടക്കും. കൂടാതെ ഫെബ്രുവരി ഒൻപതിന് ദേശീയ തലത്തിൽ റാലി സംഘടിപ്പിക്കാനും ആലോചനയുണ്ട്.

കഴിഞ്ഞ 20 വർഷത്തിനുള്ളിൽ INMO യുടെ ചരിത്രത്തിലെ ആദ്യ പണിമുടക്കാണ് കഴിഞ്ഞ ജനുവരി 30ന് നടത്തിയത്.നാല്പത്തിനായിരത്തോളം നേഴ്സുമാരും ആറായിരത്തോളം സൈക്കാട്രിക് നേഴ്സുമാരുമാണ് തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാനായി സമരത്തിനിറങ്ങിയിരിക്കുന്നത്.ജോലിഭാരം കുറയ്ക്കണമെന്നും ജീവിക്കാനുള്ള മാന്യമായ വേതനം നൽകണമെന്നുമാവശ്യപ്പെട്ടാണ് ഐഎൻഎംഒയും, പിഎൻഎയും പണിമുടക്ക് പ്രഖ്യാപിച്ചത്.

നേഴ്‌സുമാരുടെ പണിമുടക്ക് പ്രമാണിച്ച് അടുത്ത ആഴ്ചകളിൽ രാജ്യത്തെ പ്രധാന ആശുപത്രികളിൽ നടത്തേണ്ടിയിരുന്ന ഔട്ട് പേഷ്യന്റ് അപ്പോയിന്മെന്റുകളും ശസ്ത്രക്രിയകളും ഉൾപ്പെടെ മാറ്റിവെച്ചിട്ടുണ്ട്. മാറ്റിവെച്ച സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ടെന്ന് HSE അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP