Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജർമ്മനിയിലെ എട്ട് വിമാനത്താവളങ്ങൾ ഇന്ന് നിശ്ചലമാകും; പണിമുടക്ക് പ്രഖ്യാപിച്ച് ട്രേഡ് യൂണിയൻ സംഘടനയായ വേർദി; ആയിരക്കണക്കിന് യാത്രക്കാർക്ക് യാത്രാ തടസ്സം

ജർമ്മനിയിലെ എട്ട് വിമാനത്താവളങ്ങൾ ഇന്ന് നിശ്ചലമാകും; പണിമുടക്ക് പ്രഖ്യാപിച്ച് ട്രേഡ് യൂണിയൻ സംഘടനയായ വേർദി; ആയിരക്കണക്കിന് യാത്രക്കാർക്ക് യാത്രാ തടസ്സം

ബർലിൻ: ജർമ്മനിയിലെ എട്ട് വിമാനത്താവളങ്ങൾ ഇന്ന് നിശ്ചലമാകും.ട്രേഡ് യൂണിയൻ സംഘടനയായ വേർദി പണിമുടക്ക് ്പ്രഖ്യാപിച്ചിരിക്കുന്നതാണ് വിമാനത്താവള പ്രവർത്തനം തടസ്സപ്പെടാൻ കാരണം. ഇന്ന് ഫ്രാങ്ക്ഫർട്ട് അടക്കമുള്ള് വിമാനത്താവളങ്ങളെ ബാധിച്ചിരിക്കുന്ന പണിമുടക്ക് പതിനായിരക്കണക്കിന് യാത്രക്കാരെ ബാധിക്കുമെന്നാണ് കരുതുന്നത്.

ഫ്രാങ്ക്ഫർട്ടും കൂടാതെ ഹാംബർഗ്, മ്യൂണിച്ച്, ഹാനോവർ, ബ്രമൻ, ലീപ്‌സീഗ്, ഡ്രെസ്ഡൻ, എർഫർട്ട് എന്നിവിടങ്ങിലും വേർഡി യൂണിയനാണ് സുരക്ഷാ ജീവനക്കാരുടെ സമരം പ്രഖ്യാപിച്ചിട്ടുണ്ട്, പുലർച്ചെ രണ്ടു മണി മുതൽ രാത്രി എട്ടു വരെയായിരിക്കും സമരമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു.

പണിമുടക്ക് ആരംഭിക്കുന്നതോടെ ഇതു കൂടുതൽ വിമാനത്താവളങ്ങളിലേക്കു വ്യാപിക്കാൻ സാധ്യതയുള്ളതായും മുന്നറിയിപ്പ്. ഫ്രാങ്ക്ഫർട്ടിൽ സമരം തുടങ്ങും മുൻപു തന്നെ 470 വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP