Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇ ബൈക്ക് ഇ സ്‌കൂട്ടർ ഉപഭോക്താക്കാൾ ഓൺലൈൻ തിയറി ടെസ്റ്റ് പാസായില്ലെങ്കിൽ റോഡിൽ ഇറങ്ങേണ്ട; അടുത്ത ജനുവരിക്ക് മുമ്പ് പരീക്ഷ പാസാകണമെന്ന നിർദ്ദേശം നല്കി അധികൃതർ

ഇ ബൈക്ക് ഇ സ്‌കൂട്ടർ ഉപഭോക്താക്കാൾ ഓൺലൈൻ തിയറി ടെസ്റ്റ് പാസായില്ലെങ്കിൽ റോഡിൽ ഇറങ്ങേണ്ട; അടുത്ത ജനുവരിക്ക് മുമ്പ് പരീക്ഷ പാസാകണമെന്ന നിർദ്ദേശം നല്കി അധികൃതർ

സ്വന്തം ലേഖകൻ

2022 ജനുവരി 1 മുതൽ, പവർ-അസിസ്റ്റഡ് സൈക്കിളുകളുടെയും ഇ-സ്‌കൂട്ടറുകളുടെയും എല്ലാ ഉപയോക്താക്കളും സൈക്ലിങ് പാതകളിൽ സഞ്ചരിക്കുന്നതിനുമുമ്പ് ഒരു ഓൺലൈൻ തിയറി ടെസ്റ്റ് പാസായിരിക്കണമെന്ന് റോഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി അറിയിച്ചു. 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന നിയമം അനുസരിച്ച് പരീക്ഷ പാസാകാത്തവര്ക്ക് റോഡിൽ ഇത്തരം റെഡുകളുമായി ഇറങ്ങാനാവില്ല.

പവ്വർ അസിസ്റ്റർ ബൈ സൗക്കിൽ ഉപയോഗിക്കുന്നവർക്ക് നാല്പത് മിനിറ്റ് നേരം കൊണ്ട് 40 മൾട്ടിപിൾ ചോയ്്‌സ് ചോദ്യങ്ങളഉം, ഇ സ്‌കൂട്ടർ റൈഡുകാർക്ക് 30 മിനിറ്റിൽ തീർക്കാവുന്ന 30 മൾ്്ട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുമാണ് ഉള്ളത്.സജീവ മൊബിലിറ്റി നിയമങ്ങൾ, പെരുമാറ്റച്ചട്ടം, സുരക്ഷിതമായ സവാരി രീതികൾ എന്നിവയെക്കുറിച്ചുള്ള അവബോധം മെച്ചപ്പെടുത്തുന്ന രണ്ട് ടെസ്റ്റുകളുടെയും പാസിങ് സ്‌കോർ 80 ശതമാനമായിരിക്കും.

ടെസ്റ്റിനായി തയ്യാറെടുക്കാൻ റൈഡേഴ്സിന് സമയം നൽകുന്നുണ്ടെന്നും ഇത് ജൂലൈ 1 ന് ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.സർട്ടിഫിക്കറ്റ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് 2,000 ഡോളർ വരെ പിഴയും കൂടാതെ / അല്ലെങ്കിൽ ആദ്യത്തെ കുറ്റത്തിന് ആറുമാസം ജയിലിലും അടയ്ക്കാം. വീണ്ടും നിയമലംഘനം നടത്തി പിടിക്കപ്പെട്ടാൽ 5,000 ഡോളർ വരെ പിഴയും കൂടാതെ / അല്ലെങ്കിൽ 12 മാസം വരെ തടവും ലഭിക്കും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP