Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാൽഗറിയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനത്തിൽ മദ്യപിച്ചു ബഹളം വെച്ച വിമാനയാത്രക്കാരന് 21000 ഡോളർ പിഴ ചുമത്തി കോടതി; വെസ്റ്റ് ജെറ്റ് വിമാനത്തിൽ പ്രശ്‌നങ്ങളുണ്ടാക്കിയത്‌ ബ്രിട്ടീഷ് പൗരൻ

കാൽഗറിയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനത്തിൽ മദ്യപിച്ചു ബഹളം വെച്ച വിമാനയാത്രക്കാരന് 21000 ഡോളർ പിഴ ചുമത്തി കോടതി; വെസ്റ്റ് ജെറ്റ് വിമാനത്തിൽ പ്രശ്‌നങ്ങളുണ്ടാക്കിയത്‌ ബ്രിട്ടീഷ് പൗരൻ

പി. പി. ചെറിയാൻ

കാനഡാ: കാനഡയിൽ നിന്നും ലണ്ടനിലേക്ക് പറന്നുയർന്ന് വിമാനത്തിൽ മദ്യപിച്ചു ബഹളം വെച്ചതിനും, സുരക്ഷിതത്വ നിർദ്ദേശങ്ങൾ പാലിക്കാതിരുന്നതിനും, വിമാനം തിരിച്ചു പറന്ന ഇന്ധന നഷ്ടം വരുത്തിയതിനും നഷ്ടപരിഹാരമായി 21260.68 ഡോളർ നഷ്ടപരിഹാരം നൽകുന്നതിന് കാൽഗറി ജഡ്ജ് ഉത്തരവിട്ടു.

ഡേവിഡ് സ്റ്റീഫൻ(44) എന്ന ബ്രിട്ടീഷ് പൗരനാണ് ഗാൽഗറിയിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട വെസ്റ്റ് ജറ്റിൽ മദ്യപിച്ചു ബഹളം വെച്ചത്. വിമാനത്തിൽ കയറുന്നതിനു മുമ്പു തന്നെ ആറ് ഡ്രിങ്സ് ഡേവിഡ് കഴിച്ചിരുന്നതായി സമ്മതിച്ചിരുന്നു. വിമാനത്തിൽ കയറിയ ഉടനെ തുടർച്ചയായി ബാത്ത്റൂം ഉപയോഗിക്കുന്നതിനും, വിമാന ജോലിക്കാരുടെ നിർദ്ദേശങ്ങൾ പാലിക്കാതെ ഇരിപ്പിടത്തിൽ ഇരിക്കാതേയും മദ്യലഹരിയിൽ ഓടി നടക്കുകയായിരുന്നു. ഒടുവിൽ വിമാനം കാൽഗറിയിലേക്കു തന്നെ തിരിച്ചു വിടേണ്ടി വന്നു. ഇതിനു മുമ്പു 20000 ലിറ്റർ ഇന്ധനം പൈലറ്റ് വിമാനത്തിൽ നിന്നും പുറത്തു കളയേണ്ടിവന്നു സുരക്ഷിതമായി ലാന്റ് ചെയ്യുന്നതിന്.

ഡേവിഡിന്റെ പ്രവർത്തിമൂലം വിമാനയാത്രക്കാർക്കുണ്ടായ സമയനഷ്ടത്തിന് എയർലൈൻ നഷ്ടപരിഹാരം നൽകേണ്ടി വന്നിരുന്നു.കാർഗറിയിൽ തിരിച്ചിറങ്ങിയ ഡേവിഡിനെ പൊലീസ് അറസ്റ്റു ചെയ്തു ജയിലിലടച്ചു.വിമാനകമ്പനിക്കുണ്ടായ നഷ്ടത്തിന് 200,000 ഡോളറാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതെങ്കിലും 20000 ഡോളറാണ് കോടതി അനുവദിച്ചത്. അറസ്റ്റു ചെയ്തു ജയിലിൽ കിടന്ന ദിവസങ്ങൾ ശിക്ഷയായി പരിഗണിക്കുന്നതിനും കോടതി ഉത്തരവിട്ടു.

മദ്യപിച്ചു വിമാനത്തിൽ കയറി ബഹളമുണ്ടാക്കുന്നതും, വിമാനത്തിൽ നിന്ന് സൗജന്യമായി ലഭിക്കുന്ന മദ്യം അമിതമായി ഉപയോഗിച്ചു മറ്റു യാത്രക്കാർക്ക് അസൗകര്യം സൃഷ്ടിക്കുന്നവർക്കും ഈ വിധി മുന്നറിയിപ്പു കൂടിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP