Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുതിയ ഡൈവിങ് ടെസ്റ്റുകൾ ഉടൻ നടത്താൻ സാധിക്കില്ല; ഏഴ് ആഴ്ച കാത്തിരുന്നേ മതിയാകൂ; അറിയിപ്പുമായി ന്യൂസിലാന്റ് ട്രാൻസ്‌പോർട്ട് ഏജൻസി

പുതിയ ഡൈവിങ് ടെസ്റ്റുകൾ ഉടൻ നടത്താൻ സാധിക്കില്ല; ഏഴ് ആഴ്ച കാത്തിരുന്നേ മതിയാകൂ; അറിയിപ്പുമായി ന്യൂസിലാന്റ് ട്രാൻസ്‌പോർട്ട് ഏജൻസി

സ്വന്തം ലേഖകൻ

പ്രായോഗിക ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകളിൽ പങ്കെടുക്കുന്നതിന് ഓക്ക്‌ലാൻഡുകാർ ഏഴ് ആഴ്ച ഇനിയും കാത്തിരിക്കണമെന്ന് ന്യൂസിലാന്റ് ട്രാൻസ്‌പോർട്ട് ഏജൻസി. കോവിഡ് 19 ലോക്ക്ഡൗൺ സമയത്ത് സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള നിയമങ്ങൾ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ഡ്രൈവിങ് ടെസ്റ്റുകൾ നടത്തുന്നത് ന്യൂസിലാന്റ് ട്രാൻസ്‌പോർട്ട് ഏജൻസി നിർത്തിവച്ചിരുന്നു.

നിലവിൽ ഓക്ക്ലാൻഡിൽ, ഒരു നിയന്ത്രിത ലൈസൻസ് പരിശോധനയ്ക്ക് 46 ദിവസവും പൂർണ്ണ ലൈസൻസ് പരിശോധനയ്ക്ക് 43 ദിവസവും കാത്തിരിക്കണം. ബേ ഓഫ് പ്ലെന്റിയിൽ നിയന്ത്രിത ലൈസൻസ് ടെസ്റ്റുകൾക്ക് 21 ദിവസത്തെ കാത്തിരിപ്പും പൂർണ്ണ ലൈസൻസ് ടെസ്റ്റുകൾക്കായി 19 ദിവസത്തെ കാത്തിരിപ്പും ഉണ്ട്.

ഒരു ജോലി ലഭിക്കുന്നതിന് ലൈസൻസ് എത്രത്തോളം പ്രാധാന്യം നിറഞ്ഞതാണെന്ന് എല്ലാവർക്കും ബോധ്യപ്പെട്ട സമയം കൂടിയായിരുന്നു ഇത്. ഇപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആവശ്യത്തിന് ടെസ്റ്റിങ് ഓഫീസർമാർ ഉണ്ടെന്ന് ഉറപ്പാക്കുകയാണ്.

നിയന്ത്രിത ഡ്രൈവിങ് ടെസ്റ്റുകൾക്ക് 16 ദിവസവും മുഴുവൻ ഡ്രൈവിങ് ടെസ്റ്റുകൾക്ക് 13 ദിവസവുമാണ് ദേശീയ ശരാശരി കാത്തിരിപ്പ് സമയം. അതിനാൽ ഈ സമയം ആളുകൾ ഡ്രൈവിങ് പരിശീലനത്തിനായി ഉപയോഗിക്കണമെന്ന് എൻഎസ്ടിഎ പറഞ്ഞു.

പ്രദേശം അനുസരിച്ച്, നിയന്ത്രിത ലൈസൻസ് ടെസ്റ്റുകൾക്കും പൂർണ്ണ ലൈസൻസ് ടെസ്റ്റുകൾക്കുമായുള്ള നിലവിലെ കാത്തിരിപ്പ് സമയം ചുവടെ:

Northland 12 days 11 days
Auckland 46 days 43 days
Waikato 10 days 7 days
Bay of Plenty 21 days 19 days
Central 13 days 12 days
Wellington 9 days 10 days
Christchurch 7 days 8 days
Southland 15 days 11 days

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP