Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അനാരോഗ്യകരമായ ചുറ്റുപാടിൽ ഭക്ഷണം പാകം ചെയ്യ്ത 7 ഭക്ഷണ വിതരണ കേന്ദ്രങ്ങൾ അടപ്പിച്ച് ദോഹ മുൻസിപ്പാലിറ്റി; കൊമേഴ്‌സ്യൽ ലൈസൻസ് ഇല്ലെന്നും ആരോഗ്യ സർട്ടിഫിക്കറ്റുകൾ ഇല്ലെന്നും കണ്ടെത്തൽ

അനാരോഗ്യകരമായ ചുറ്റുപാടിൽ ഭക്ഷണം പാകം ചെയ്യ്ത 7 ഭക്ഷണ വിതരണ കേന്ദ്രങ്ങൾ അടപ്പിച്ച് ദോഹ മുൻസിപ്പാലിറ്റി; കൊമേഴ്‌സ്യൽ ലൈസൻസ് ഇല്ലെന്നും ആരോഗ്യ സർട്ടിഫിക്കറ്റുകൾ ഇല്ലെന്നും കണ്ടെത്തൽ

സ്വന്തം ലേഖകൻ

 

ദോഹ:നാരോഗ്യകരമായ ചുറ്റുപാടിൽ ഭക്ഷണം പാകം ചെയ്യ്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ 7 ഭക്ഷണ വിതരണ കേന്ദ്രങ്ങൾ താത്ക്കാലികമായി അടപ്പിച്ചു.

ദോഹ മുൻസിപ്പാലിറ്റി ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ രണ്ടായിരത്തിലേറെ പരിശോധന നടത്തി .ചില കേന്ദ്രങ്ങളിൽ അനാരോഗ്യകരമായ ചുറ്റുപാടിലാണ് ഭക്ഷണം പാകം ചെയ്യുന്നത് ചിലതിന് കൊമേഴ്‌സ്യൽ ലൈസൻസ് ഇല്ലെന്നും ആരോഗ്യ സർട്ടിഫിക്കറ്റുകൾ ഇല്ലെന്നും കണ്ടെത്തി.

രോഗമുള്ള തൊഴിലാളികളാരും കടകളിലില്ലെന്ന് പരിശോധകർ ഉറപ്പുവരുത്തി. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വിദഗ്?ധരുമായി സഹകരിച്ച് മുൻസിപ്പാലിറ്റി നടത്തിയ പരിശോധനയിൽ കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ബ്രോഷറുകളും വിതരണം ചെയ്തു. അൽഖോർ, അൽ ദഖീറ മുൻസിപ്പാലിറ്റിയിലെ ഇൻസ്‌പെക്ടർമാർ നടത്തിയ പരിശോധനയിൽ രണ്ട് ഭക്ഷണ ഔട്ട്‌ലെറ്റുകൾ പൂട്ടിച്ചു.

അതേസമയം ഷഹാനിയ മുൻസിപ്പാലിറ്റിയിൽ പ്രാദേശിക കാർഷിക ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്ന കടകളിൽ നടത്തിയ പരിശോധനയിൽ ഉത്പന്നങ്ങളുെട സുരക്ഷയും നിരവാരവും പ്രദേശത്തെ വൃത്തിയും വിലയിരുത്തി. ഉംസലാൽ മുൻസിപ്പാലിറ്റിയിൽ ആരോഗ്യ അവബോധ കാമ്പൻ സംഘടിപ്പിച്ചു. അൽ വക്‌റയിൽ ഒരു റസ്റ്റോറന്റ് അടപ്പിച്ചു. മനുഷ്യർക്ക് കഴിക്കാൻ സാധിക്കാത്ത തരത്തിലുള്ള ഭക്ഷണം വിതരണം ചെയ്തതിനാണ് അടപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP