Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒരു മണിക്കൂർ അധിക സർവീസുമായി ദോഹ മെട്രോ; നാളെ മുതൽ സർവ്വീസ് വർദ്ധിപ്പിക്കുന്നത് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച്

വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒരു മണിക്കൂർ അധിക സർവീസുമായി ദോഹ മെട്രോ; നാളെ മുതൽ സർവ്വീസ് വർദ്ധിപ്പിക്കുന്നത് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച്

സ്വന്തം ലേഖകൻ

വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒരു മണിക്കൂർ അധിക സർവീസുമായി ദോഹ മെട്രോ. ജനുവരി 16 മുതലാണ് പുതിയ സമയക്രമം നിലവിൽ വരിക. ഈ വാരാന്ത്യം മുതൽ വ്യാഴാഴ്ച രാവിലെ 6 മുതൽ രാത്രി 11.59 വരെയും വെള്ളിയാഴച ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി 11.59 വരെയുമാണ് മെട്രോ സർവീസ് നടത്തുക. ശനി മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ രാവിലെ 6 മുതൽ രാത്രി 11 വരെയാണ് സർവീസ്.

വാരാന്ത്യ ദിനങ്ങളിലെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് ഖത്തർ റെയിലിന്റെ പുതിയ നടപടി. മറ്റ് ദിവസങ്ങളിൽ തൽസ്ഥിതി തുടരും.നേരത്തെ ലോക അത്‌ലറ്റിക് മീറ്റ് ക്ലബ് ലോകകപ്പ് അറബ് കപ്പ് തുടങ്ങിയവ നടക്കുന്ന സമയത്തും ദോഹ മെട്രോ അധിക സമയം സർവീസ് നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP