Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊറോണാ ഭീഷണിയ്‌ക്കൊപ്പം സിംഗപ്പൂരിൽ ഡെങ്കിപ്പനിയും പടർന്നു പിടിക്കുന്നു; ഇതുവരെ 17000ത്തോളം പേർക്ക് രോഗം ബാധിച്ചുവെന്ന് റിപ്പോർട്ട്

കൊറോണാ ഭീഷണിയ്‌ക്കൊപ്പം സിംഗപ്പൂരിൽ ഡെങ്കിപ്പനിയും പടർന്നു പിടിക്കുന്നു; ഇതുവരെ 17000ത്തോളം പേർക്ക് രോഗം ബാധിച്ചുവെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ

സിംഗപ്പൂർ: രാജ്യത്ത് ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു. 1,678 പേർക്കാണ് വൈറൽ അണുബാധയുണ്ടെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ചത്തെ 1,449 നെ അപേക്ഷിച്ച് 16 ശതമാനം വർധനയാണ് ഈ ആഴ്ച ഉണ്ടായിരിക്കുന്നത്.

ആയിരത്തിലധികം കേസുകളുള്ള അഞ്ചാമത്തെ ആഴ്ചയായിരുന്നു ഇത്. ഇത്തരം ഉയർന്ന അണുബാധ സംഖ്യകൾ ഇവിടെ മുമ്പ് കണ്ടിട്ടില്ല. ഇതിനു മുമ്പ് 2014ലാണ് ഒരാഴ്ചയ്ക്കുള്ളിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് രോഗം ബാധിച്ചത് റിപ്പോർട്ട് ചെയ്തത്. 891 അണുബാധകളാണ് അന്ന് ഉണ്ടായത്.

തിങ്കളാഴ്ച (ജൂലൈ 13) ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ 17,249 പേർക്കാണ് രോഗം ബാധിച്ചത്. 2013-2014 വർഷത്തിൽ രോഗം ബാധിച്ചവരുടെ എണ്ണത്തെ മറികടക്കുന്നതാണ് ഇപ്പോഴത്തെ പകർച്ചവ്യാധി നിരക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP