Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഖത്തറിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു; അപകടത്തിൽ മരിച്ചത് 23 വയസുകാരനായ കോഴിക്കോട് സ്വദേശി

ഖത്തറിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു; അപകടത്തിൽ മരിച്ചത് 23 വയസുകാരനായ കോഴിക്കോട് സ്വദേശി

സ്വന്തം ലേഖകൻ

ദോഹ: ഖത്തർ ഉംസലാൽ ഹൈവേയിൽ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് നാദാപുരം നരിപ്പറ്റ കൊയ്യാൽ ചെരിഞ്ഞ പറമ്പത്ത് അമീർ (23) ആണ് മരിച്ചത്.

ദോഹ ടോപ് ടവർ ട്രേഡിങ് കമ്പനി ജീവനക്കാരനായിരുന്നു. ഖത്തർ ഹാൻഡ് ബോൾ അസോസിയേഷനിൽ ജോലി ചെയ്തിരുന്ന സി.പി. അബ്ദുല്ലയുടെ മകനാണ്.

മാതാവ് നസീമ. തിനൂർ മോന്തോമ്മൽ പൂവള്ള പറമ്പത്ത് അന്ത്രുവിന്റെ മകൾ അർശിനയാണ് ഭാര്യ. അസ്മിൽ, ഹസ്‌നത്ത്, മുഹമ്മദ് അൻഷിഫ് എന്നിവർ സഹോദരങ്ങളാണ്.'

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP