Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുസാമിയയിൽ മരണമടഞ്ഞ തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം മറവ് ചെയ്തു

മുസാമിയയിൽ മരണമടഞ്ഞ തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം മറവ് ചെയ്തു

സ്വന്തം ലേഖകൻ

റിയാദ് : മുസാമിയയിൽ മരണമടഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷെമീം മുഹമ്മദ് യുസഫിന്റെ (32) മൃതദേഹം മറവ് ചെയ്തു. മുസാമിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കാണപ്പെട്ട ഷെമീമിന്റെ വിവരം സുഹൃത്തുക്കൾ സ്‌പോൺസറെ അറിയിക്കുകയും ബന്ധുവായ സുധീർ അബ്ദുൾ അസീസിന്റെ പേരിലുള്ള സമ്മതപത്ര പ്രകാരം കേളി ജീവകാരുണ്യ വിഭാഗം മൃതശരീരം മറവുചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.

മുസമിയായിലെ സ്‌പെയർ പാർട്സ് കടയിലെ ജീവനക്കാരനായ ഷെമീമിന് ഭാര്യയും ആറും, നാലും വയസ്സുള്ള രണ്ട് പെൺകുട്ടികളുമുണ്ട്. പ്രവാസിയായിരുന്ന മുഹമ്മദ് യുസഫാണ് പിതാവ്, മാതാവ് നസീമാബീവി.റിയാദ് അൽഹയറിന് സമീപമുള്ള മൻസൂരിയയിലെ മഖ്ബറയിലാണ് മൃതദേഹം മറവു ചെയ്തത്. ഷെമീമിന്റെ നിരവധി സുഹൃത്തുക്കളുടെയും, ബന്ധുക്കളുടേയും, സാമുഹിക പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിലാണ് ഖബറടക്കം നടന്നത്.

നടപടികൾ പൂർത്തിയാക്കി മൃതദേഹം മറവ് ചെയ്യുന്നതിന് കേളി കലാ സാംസ്‌കാരിക വേദി മുസാമിയ ഏരിയ ജീവകാരുണ്യ കൺവീനർ നിസാർ റാവുത്തർ, കേളി കേന്ദ്ര ജീവകാരുണ്യ കൺവീനർ മധു പട്ടാമ്പി എന്നിവർ നേതൃത്വം നൽകി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP