Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയമക്കുരുക്കിൽ പെട്ട് നാട്ടിൽ പോകാൻ കഴിയാതിരിക്കെ മരണപ്പെട്ട അനിൽകുമാർ ഗോപിനാഥൻ ആചാരിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു; മരണാനന്തരവും സ്‌പോൺസർ സഹകരിക്കാതിരുന്നതിനാൽ നോർക്കയും ഇടപെട്ടു

നിയമക്കുരുക്കിൽ പെട്ട് നാട്ടിൽ പോകാൻ കഴിയാതിരിക്കെ മരണപ്പെട്ട അനിൽകുമാർ ഗോപിനാഥൻ ആചാരിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു; മരണാനന്തരവും സ്‌പോൺസർ സഹകരിക്കാതിരുന്നതിനാൽ നോർക്കയും ഇടപെട്ടു

അക്‌ബർ പൊന്നാനി

ജിദ്ദ: റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞ തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനിൽകുമാർ ഗോപിനാഥൻ ആചാരിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇരുപത്തിരണ്ട് വർഷമായി പ്രവാസജീവിതം നയിക്കുകയായിരുന്ന അനിൽ കുമാർ നാലു വർഷമായി റിയാദിലെ ഒരു മെറ്റൽ വർക്ക്‌ഷോപ്പിൽ ജോലി ചെയ്ത് വരികയായിരുന്നു.

നിയമക്കുരുക്കിൽപ്പെട്ട് കഴിഞ്ഞ രണ്ടു വർഷമായി നാട്ടിൽ പോകാൻ കഴിയാതെ ബുദ്ധിമുട്ടുന്നതിനിടെയാണ് ഹൃദയാഘാതം മൂലം മരണപ്പെടുന്നത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സ്‌പോൺസർ സഹകരിക്കാത്തതിനെ തുടർന്ന് നാട്ടിൽ നിന്ന് ബന്ധുക്കൾ നോർക്കയിൽ പരാതിപ്പെട്ടു. ലോക കേരള സഭ അംഗവും കേളി രക്ഷാധികാരി കൺവീനറുമായ കെ പി എം സാദിഖ് മുഖേന നോർക്ക, വിഷയം എംബസിയുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് എംബസി വിഷയത്തിൽ ഇടപെടുകയുമാണുണ്ടായത്.

മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന്റെ മുഴുവൻ ചെലവുകൾ എംബസി വഹിച്ചപ്പോൾ നിയമനടപടികൾ പൂർത്തിയാക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാ സാംസ്‌കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുകയും ചെയ്തു.

അനിൽകുമാറിന് ഭാര്യയും രണ്ട് പെൺകുട്ടികളും ഉണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP