Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വാഹന യാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചു; ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; എറണാകുളം സ്വദേശി റഫീഖ് ഒമാനിൽ മരണത്തിനു കീഴടങ്ങി

വാഹന യാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചു; ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; എറണാകുളം സ്വദേശി റഫീഖ് ഒമാനിൽ മരണത്തിനു കീഴടങ്ങി

സ്വന്തം ലേഖകൻ

മസ്‌കത്ത്: വാഹനയാത്രക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് എറണാകുളം സ്വദേശി ഒമാനിൽ മരിച്ചു. മട്ടാഞ്ചേരിയിൽ താമസിക്കുന്ന റഫീഖ് കോലോതുംപറമ്പിൽ (55) ആണ് വെള്ളിയാഴ്ച മരിച്ചത്.

മസ്‌കത്തിൽ ഹമരിയയിലെ അൽ ഫജർ അൽ ബാസിം നാഷനൽ എൽ.എൽ.സിയിലെ ജീവനക്കാരനായിരുന്നു. രാവിലെ നിസ്‌വയിലേക്കുള്ള യാത്രക്കിടയിലാണ് ഹൃദയാഘാതമുണ്ടായത്.

അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കൂടെയുണ്ടായിരുന്നയാളെ വാഹനം ഓടിക്കാൻ ഏൽപ്പിച്ചെങ്കിലും പിന്നീട് സ്ഥിതി ഗുരുതരമാവുകയായിരുന്നു.

കൂടെയുണ്ടായിരുന്നവർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നവിദയാണ് ഭാര്യ. റിഫാസ്, റീമ, റഫ്താർ എന്നിവർ മക്കളാണ്. മരുമകൾ: നൗറീൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP