Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എല്ലാവർക്കും സഹായമായി എപ്പോഴും മുൻപന്തിയിൽ നിന്നിരുന്ന വ്യക്തി; ഖത്തറിലെ സാമൂഹ്യ പ്രവർത്തകൻ സുഹൈൽ കൊടുങ്ങല്ലൂർ അന്തരിച്ചു; ആരാഞ്ജലികളർപ്പിച്ച് മലയാളി സമൂഹം

എല്ലാവർക്കും സഹായമായി എപ്പോഴും മുൻപന്തിയിൽ നിന്നിരുന്ന വ്യക്തി; ഖത്തറിലെ സാമൂഹ്യ പ്രവർത്തകൻ സുഹൈൽ കൊടുങ്ങല്ലൂർ അന്തരിച്ചു; ആരാഞ്ജലികളർപ്പിച്ച് മലയാളി സമൂഹം

സ്വന്തം ലേഖകൻ

ദോഹ: തൃശ്ശൂർ അഴീക്കോട് കൊടുങ്ങല്ലൂർ സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ ഖത്തർ പ്രവാസി നിര്യാതനായി. പ്രവാസി മലയാളി ഓർഗനൈസേഷൻ പ്രസിഡന്റും സാമൂഹിക വിദ്യാഭ്യാസ മത രംഗത്ത് സജീവവുമായിരുന്ന സുഹൈൽ കൊടുങ്ങല്ലൂർ (52) ആണ് മരിച്ചത്.

ഖത്തറിലെ അൽഖോറിലെ താമസ സ്ഥലത്ത് ചൊവ്വാഴ്ച ഉച്ചക്ക് ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അൽഖോറിലെ സീഷോർ കമ്പനിയിൽ പി.ആർ.ഒ ആയി ജോലി ചെയ്യുകയായിരുന്നു. കുടുംബം നാട്ടിലാണ്. ഭാര്യ: റൈഹാനത്ത്. മക്കൾ: സുഹാൻ, വിധാൻ, നിദ. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നുണ്ട്.

നിര്യാണത്തിൽ പ്രവാസി മലയാളി ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി സിദ്ദിഖ് ചെറുവല്ലൂരും മുഖ്യ രക്ഷാധികാരി അബ്ദുൽ റഊഫ് കൊണ്ടോട്ടിയും അനുശോചിച്ചു. എല്ലാവരെയും സഹായിക്കാൻ എപ്പോഴും മുൻപന്തിയിൽ നിന്നിരുന്ന ആളായിരുന്നു സുഹൈൽ. സംഘടനയുടെ സ്ഥാപക പ്രസിഡന്റ് ആണ്. കോവിഡ് സമയത്തും മുമ്പും നിരവധി പേർക്ക് സഹായം എത്താൻ അദ്ദേഹത്തിന്റെ ഇടപെടലുകളിലൂടെ സാധിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP