Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മരണത്തിന്റെ തലേദിവസം പോലും ടിക്ക്‌ടോക്കിൽ സജീവം; ഹൃദയാഘാതം മൂലം മരിച്ച അർച്ചനയുടെ വിടവാങ്ങൽ ഉൾക്കൊള്ളാനാകുന്നില്ല; അമൃതയ്ക്കും അർച്ചനയ്ക്കും കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിച്ച് കാനഡ മലയാളികൾ

മരണത്തിന്റെ തലേദിവസം പോലും ടിക്ക്‌ടോക്കിൽ സജീവം; ഹൃദയാഘാതം മൂലം മരിച്ച അർച്ചനയുടെ വിടവാങ്ങൽ ഉൾക്കൊള്ളാനാകുന്നില്ല; അമൃതയ്ക്കും അർച്ചനയ്ക്കും കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിച്ച് കാനഡ മലയാളികൾ

സ്വന്തം ലേഖകൻ

രേദിവസം സംഭവിച്ച രണ്ടു മലയാളി യുവതികളുടെ മരണ വാർത്ത ഇനിയും ഉൾക്കൊള്ളാനാകാതെ ഞെട്ടിയിരിക്കുകയാണ് കാനഡ മലയാളികൾ. ഒണ്ടാരിയോയിലെ ലണ്ടൻ നിവാസിയായ അർച്ചന സിറിയകും ടൊറന്റോ നിവാസിയായ അമൃത മിലൻ ബാബുവുമാണ് ഒരേദിവസം മരണത്തിനു കീഴടങ്ങിയത്.

ഹൃദയസ്തംഭനമാണ് അർച്ചനയുടെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 34 വയസായിരുന്നു പ്രായം. വീടിനുള്ളിൽ കുഴഞ്ഞുവീണ നിലയിൽ മക്കളാണ് കണ്ടെത്തിയത്. ഭർത്താവ് സിറിയക് ജോലിയിലായിരുന്നു. അത്യാഹിത മെഡിക്കൽ സംഘം എത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഏൻജലിൻ, ആബേൽ എന്നിവർ മക്കൾ.

രണ്ട് വർഷം മുമ്പാണ് അർച്ചനയും കുടുംബവും കാനഡയിലെത്തിയത്. ലണ്ടൻ മലയാളി സമാജത്തിൽ സജീവമായിരുന്നു ഇവർ. നിരവധി ടിക്ക്‌ടോക്ക് വീഡിയോകൾ ചെയ്തിട്ടുള്ള അർച്ചന ശ്രദ്ധേയയായ ഒരു കലാകാരി കൂടിയായിരുന്നു. വ്യാഴാഴ്ച രാത്രിയും പുതിയ ടിക്ക്‌ടോക്ക് വീഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. വയനാട് മാനന്തവാടി സ്വദേശിനിയാണ് അർച്ചന. പനമരം കുഴിക്കണ്ടത്തിൽ മാനുവൽ- ത്രേസ്യകുട്ടി ദമ്പതികളുടെ മകളാണ്. കൂത്താട്ടുകുളത്തിന് സമീപം ഇലഞ്ഞിയിലാണ് ഭർത്താവ് സിറിയക്കിന്റെ കുടുംബം. സംസ്‌കാരച്ചടങ്ങുകൾ തീരുമാനിച്ചിട്ടില്ല.

ടൊറന്റോ ഈസ്റ്റ് ജനറൽ ആശുപതിയിലായിരുന്നു അമൃതയുടെ അന്ത്യം. 34 വയസു തന്നെയായിരുന്നു പ്രായം. മരണകാരണം സംബന്ധിച്ച കൃത്യമായ വിവരം ലഭ്യമായിട്ടില്ല. ജോലിസ്ഥലത്ത് കുഴഞ്ഞുവീണ അമൃതയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് വിവരം. കോട്ടയം മണർകാട് സ്വദേശിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP