Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എൻ.എസ്.എസ്.കുവൈറ്റ് സ്ഥാപകാംഗവും ഫാഹീൽ വനിതാ കോർഡിനേറ്ററുമായിരുന്ന ശാന്തി അനിൽകുമാർ നിര്യാതയായി

എൻ.എസ്.എസ്.കുവൈറ്റ് സ്ഥാപകാംഗവും ഫാഹീൽ വനിതാ കോർഡിനേറ്ററുമായിരുന്ന ശാന്തി അനിൽകുമാർ നിര്യാതയായി

കുവൈറ്റ് സിറ്റി : എൻ.എസ്.എസ്.കുവൈറ്റിന്റെ സ്ഥാപക അംഗവും ഫഹാഹീൽ വനിതാകോർഡിനേറ്ററുമായിരുന്ന ശാന്തിഅനിൽകുമാർ ഹൃദയാഘാതം മൂലം അന്തരിച്ചു. അവധിക്കു നാട്ടിലേക്ക് മടങ്ങിയ ശാന്തിഅനിൽകുമാറിനെ പാലക്കാട്, മണ്ണാർക്കാടുള്ള പത്മാലയത്തിൽ വച്ച് ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് അനിൽകുമാർ കുവൈറ്റിൽ ഇലക്ട്രിക്കൽ കോൺട്രാക്ടറാണ്. ഡോ.അഞ്ജു അനിൽകുമാർ, ശിൽപ അനിൽകുമാർ, വൈഗ അനിൽകുമാർ എന്നിവർ മക്കളാണ്. ഡോ.അരുൺ മരുമകനുമാണ്.

ഇരുപത്തഞ്ചു വർഷത്തിലധികമായി കുവൈറ്റിൽ കുടുംബസമേതം ഫാഹേലിൽ താമസിച്ചുവരികയായിരുന്നു. എൻ.എസ്.എസ്. കുവൈറ്റിന്റെ കലാപ്രവർത്തന മേഖലയിലെ നിറസാന്നിദ്ധ്യവുമായിരുന്ന ശാന്തിഅനിൽകുമാർ അറിയപ്പെടുന്ന കവയത്രിയും സാമൂഹ്യസാംസ്‌കാരിക മേഖലയിലെ സജീവ പ്രവർത്തകയുമായിരുന്നു.

ഒപ്പമുണ്ടായിരുന്ന ഈ കലാകാരിയുടെ ആകസ്മിക നിര്യാണത്തെക്കുറിച്ചുള്ള വാർത്തയുടെ നടുക്കത്തിലാണ് എൻ.എസ്.എസ്.കുവൈറ്റിലെ പ്രവർത്തകർ. ശാന്തി അനിൽകുമാറിന്റെ നിര്യാണത്തിൽ എൻ.എസ്.എസ്.കുവൈറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP