Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വീണ്ടും തുടർച്ചയായുള്ള മരണ വാർത്തകളുടെ ഞെട്ടലിൽ മലയാളി സമൂഹം; മണിക്കൂറുകൾക്കിടെ എത്തിയത് രണ്ട് മരണ വാർത്തകൾ; തൃശൂർ സ്വദേശിയായ യുവാവ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടപ്പോൾ മലപ്പുറം സ്വദേശി മരിച്ചത് ഹൃദയാഘാതം മൂലം

വീണ്ടും തുടർച്ചയായുള്ള മരണ വാർത്തകളുടെ ഞെട്ടലിൽ മലയാളി സമൂഹം; മണിക്കൂറുകൾക്കിടെ എത്തിയത് രണ്ട് മരണ വാർത്തകൾ; തൃശൂർ സ്വദേശിയായ യുവാവ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടപ്പോൾ മലപ്പുറം സ്വദേശി മരിച്ചത് ഹൃദയാഘാതം മൂലം

രിടവേളയ്ക്ക് ശേഷം ബഹ്‌റിനിലെ മലയാളി സമൂഹത്തിന് വീണ്ടും ഞെട്ടലുണ്ടാക്കി മരണവാർത്തകൾ. മലയാളികൾക്കിടയിൽ രണ്ട് പേരാണ് ഇന്നലെയും ഇന്നുമായി മരിച്ചത്. ഒരാൾ വാഹാനപകടത്തിൽ കൊല്ലപ്പെട്ടപ്പൊൾ മറ്റൊരാൾ ഹൃദയാഘാതം മൂലമാണ് മരിച്ചത്.

തൃശൂർ മുറ്റിച്ചൂർ സ്വദേശി ചെമ്പോല പുറത്ത് സുരേഷിെന്റ മകൻ ജഗത് റാം( അപ്പു 28) ആണ് ഇന്നലെ അപകടത്തിൽ മരിച്ചത്. ബുധനാഴ്ച പുലർച്ചെ യായിരുന്നു അപകടം. യുവാവ് സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്.

മലപ്പുറം മുതുവത്തുപറമ്പ ഹാജ്യാർപള്ളി സ്വദേശിയും മിഡാൽ കേബിൾസ് ജീവനക്കാരനുമായ മുഹമ്മദ് അബ്ദുൽ ഗഫൂർ ആണ് ഇന്നലെ രാവിലെ ഹൃദയാഘാതം കാരണം മരണപെട്ടത്. 45 വയസായിരുന്നു. ശാരീരിക അസ്വാസ്ഥ്യം കാരണം സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മൃതദേഹം ഇന്ന് വൈകീട്ടോടെ നാട്ടിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് സാമൂഹ്യ പ്രവർത്തകരും സുഹൃത്തുക്കളും. കുടുംബം നാട്ടിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP