Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുസാറ്റ് സപ്ലി പരീക്ഷ നടത്തണമെന്നാവശ്യപ്പെട്ട് പ്രവാസി വിദ്യാർത്ഥികൾ

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: കുസാറ്റ് ബിടെക് സപ്ലിമെന്ററി പരീക്ഷ നീണ്ടുപോവുന്നതിൽ ആശങ്കയുമായി വിദ്യാർത്ഥികൾ. 2012 സ്‌കീം (2012- 16, 2013 -17, 2014 - 18) വർഷങ്ങളിൽ ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കഴിഞ്ഞ ഏപ്രിലിൽ നടത്താൻ തീരുമാനിച്ച സബ്ലി പരീക്ഷയാണ് കോവിഡ് കാരണം മാറ്റിവെച്ചത്. മറ്റു സർവകലാശാലകൾ പരീക്ഷ ഓൺലൈനായോ അല്ലാതെയോ നടത്തിയതായി വിദ്യാർത്ഥി കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ രണ്ടുവർഷമായി ഈ വിദ്യാർത്ഥികൾക്ക് സ്‌പെഷൽ സപ്ലിമെന്ററി ഒഴിവാക്കിയിരുന്നു. സർവകലാശാല ചട്ട പ്രകാരം എട്ട് വർഷം മാത്രമാണ് കോഴ്‌സ് കാലയളവ്. അതുപ്രകാരം 2012 സ്‌കീം വിദ്യാർത്ഥികൾക്ക് ഇത് അവസാന വർഷമാണ്. 2013 വിദ്യാർത്ഥികൾക്ക് അടുത്ത മാർച്ചോടെ കാലാവധി തീരും. സർവകലാശാലയിൽ ചെന്നും അല്ലാതെയും നടത്തിയ അന്വേഷണങ്ങൾക്ക് വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഏപ്രിലിൽ പരീക്ഷക്കായി വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയ വിദ്യാർത്ഥികൾ നിരാശരാകേണ്ടി വന്നു. വിദേശത്തുനിന്ന് വന്ന പലർക്കും വിമാന സർവീസ് ഇല്ലാത്തതിനാൽ തിരിച്ചുപോവാനും കഴിഞ്ഞില്ല. അതിനിടെ 2015 സ്‌കീം പരീക്ഷ ഓൺലൈനായി നടത്തിയെന്നും ഈ മാതൃകയിൽ തങ്ങൾക്കും അവസരം വേണമെന്നാണ് ആവശ്യമെന്നും വിദ്യാർത്ഥികൾ പറഞ്ഞു. പരീക്ഷ വൈകുന്നതുകൊണ്ട് ഉപരിപഠന സാധ്യത അടഞ്ഞുകിടക്കുകയാണെന്നും നല്ല ജോലി അവസരം നഷ്ടമായതായും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP