Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡാലസ് കൗണ്ടിയിൽ ഏകദിന രോഗികളുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡ് വർധന: ടെക്സസിൽ മരണ സംഖ്യ 30,000 കവിഞ്ഞു

ഡാലസ് കൗണ്ടിയിൽ ഏകദിന രോഗികളുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡ് വർധന: ടെക്സസിൽ മരണ സംഖ്യ 30,000 കവിഞ്ഞു

പി.പി. ചെറിയാൻ

ഡാലസ്: ഡാലസ് കൗണ്ടിയിൽ ഏകദിന രോഗികളുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡ് വർധന. ജനുവരി 12 ചൊവ്വാഴ്ച 3549 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. പതിനാലു മരണവും രേഖപ്പെടുത്തി. അതേസമയം ടെക്സസ് സംസ്ഥാനത്തെ കോവിഡ് 19 മരണസംഖ്യ 30,000 കവിഞ്ഞു.

ഡാലസ് കൗണ്ടിയിലും സംസ്ഥാനത്തും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും പുതിയ റെക്കോർഡ് രേഖപ്പെടുത്തി. 14000 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. (ഡാലസ് കൗണ്ടി 4158, ടെക്സസ് 14218).

നോർത്ത് ടെക്സസ് അതിഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഡാലസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിൻസ് വ്യക്തമാക്കി. രോഗവ്യാപനം തടയുന്നതിനാവശ്യമായ കർശന നിയന്ത്രണം പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും ജഡ്ജി ആവശ്യപ്പെട്ടു.

ഡാലസ് കൗണ്ടിയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 197359 ആയി ഉയർന്നു, 1791 പേർ മരിച്ചു. ടെക്സസിൽ ഇതുവരെ 1,995,292, പേർക്കു രോഗം സ്ഥിരീകരിക്കുകയം 30219 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP