Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് 19 വ്യാപനം; കൂടുതൽ പേർ വീടുകളിലിരുന്ന് ജോലി ചെയ്യുന്നതിനാൽ ഇന്റർനെറ്റ് കാര്യക്ഷമത കൂട്ടാൻ നടപടികളുമായി ഗതാഗത വാർത്താ വിനിമയ മന്ത്രാലയം; കമ്യൂണിക്കേഷൻസ് റഗുലേറ്ററി അഥോറിറ്റിയാണ് ഉരീദു ഖത്തർ, വോഡഫോൺ ഖത്തർ, മൈക്രോസോഫ്റ്റ് എന്നിവയുമായി കൈകോർക്കുന്നത്

കോവിഡ് 19 വ്യാപനം; കൂടുതൽ പേർ വീടുകളിലിരുന്ന് ജോലി ചെയ്യുന്നതിനാൽ ഇന്റർനെറ്റ് കാര്യക്ഷമത കൂട്ടാൻ നടപടികളുമായി ഗതാഗത വാർത്താ വിനിമയ മന്ത്രാലയം; കമ്യൂണിക്കേഷൻസ് റഗുലേറ്ററി അഥോറിറ്റിയാണ് ഉരീദു ഖത്തർ, വോഡഫോൺ ഖത്തർ, മൈക്രോസോഫ്റ്റ് എന്നിവയുമായി കൈകോർക്കുന്നത്

സ്വന്തം ലേഖകൻ

ദോഹ: കൂടുതൽ പേർ വീടുകളിലിരുന്ന് ജോലി ചെയ്യുന്നതിനാൽ ഇന്റർനെറ്റ് കാര്യക്ഷമത കൂട്ടാൻ നടപടികളുമായി ഗതാഗത വാർത്താ വിനിമയ മന്ത്രാലയം. മന്ത്രാലയത്തിന്റെ പിന്തുണയോടെ കമ്യൂണിക്കേഷൻസ് റഗുലേറ്ററി അഥോറിറ്റിയാണ് ഉരീദു ഖത്തർ, വോഡഫോൺ ഖത്തർ, മൈക്രോസോഫ്റ്റ് എന്നിവയുമായി കൈകോർക്കുന്നത്. ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കാതെ അധിക ഉപഭോഗം കൈകാര്യം ചെയ്യാൻ ടെലികോം നെറ്റ് വർക്കുകൾ തയ്യാറാണെന്ന് ഉറപ്പുവരുത്താനാണ് കമ്യൂണിക്കേഷൻസ് റഗുലേറ്ററി അഥോറിറ്റി മുൻഗണന നൽകുന്നത്.

ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിർവഹിക്കാൻ നിരവധി പ്രമോഷണൽ പാക്കേജുകൾ അവതരിപ്പിക്കാൻ അഥോറിറ്റി ഉരീദു ഖത്തറിനോടും വോഡഫോൺ ഖത്തറിനോടും ആവശ്യപ്പെട്ടു. ഉരീദുവും വോഡഫോണും നിലവിലുള്ള റസിഡൻഷ്യൽ, ബിസിനസ് ഉപഭോക്താക്കളുടെ ഇന്റർനെറ്റ് വേഗതയും ഡാറ്റയും അധിക നിരക്ക് ഈടാക്കാതെ ഇരട്ടിയാക്കിയിട്ടുണ്ട്. പുതിയ ഉപഭോക്താക്കൾക്ക് കണക്ഷൻ ഫീസ് ഒഴിവാക്കിയോ പുതിയ ബ്രോഡ്ബാന്റ് സേവനങ്ങൾ അവതരിപ്പിച്ചോ കോവിഡ് 19നെതിരായ പോരാട്ടത്തിൽ സർക്കാറിനെ പിന്തുണക്കണം.

ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ തരത്തിൽ ഇന്റർനെറ്റ് ശേഷി വർധിപ്പിക്കണം. പുതിയ പാക്കേജുകളുടെ പൂർണ വിവരങ്ങൾ ഉരീദുവിൻേറയും വോഡഫോണിൻേറയും വെബ്‌സൈറ്റുകളിൽ നിന്നും ഉപഭോക്താക്കൾക്ക് മനസ്സിലാക്കാവുന്നതാണ്. ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വിദൂര പ്രവർത്തനം സുഗമമാക്കുന്നതിനും ഇത്തരം സേവനങ്ങൾ ഉപയോഗപ്പെടും. കോവിഡ് 19 വ്യാപനം തടയുന്നതിന്റെ മുൻകരുതൽ നടപടികളുടെ ഭാഗമായി മൈക്രോസോഫ്റ്റ് ക്ലൗഡ് കംപ്യൂട്ടിങ് പ്ലാറ്റ്‌ഫോം വഴി സൗജന്യമായി ലഭ്യമാക്കാനും സാധിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP