Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിവാഹ ചടങ്ങുകളും മറ്റു സാമൂഹിക പരിപാടികളും നടത്താം; ദുബായിൽ ഇന്നു മുതൽ നടപ്പിലാക്കുന്ന പുതിയ കോവിഡ് 19 നിയന്ത്രണങ്ങൾ ഇങ്ങനെ

വിവാഹ ചടങ്ങുകളും മറ്റു സാമൂഹിക പരിപാടികളും നടത്താം; ദുബായിൽ ഇന്നു മുതൽ നടപ്പിലാക്കുന്ന പുതിയ കോവിഡ് 19 നിയന്ത്രണങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

ദുബായ്: ദുബായിൽ പരിഷ്‌കരിച്ച കോവിഡ് 19 നിയന്ത്രണങ്ങൾ ഇന്നു മുതൽ നിലവിൽ വരും. ഇതനുസരിച്ച്, ദുബായിലെ ഹോട്ടലുകളിലും മറ്റു വേദികളിലും വിവാഹ ചടങ്ങുകളും മറ്റു സാമൂഹിക പരിപാടികളും നടത്താൻ അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ, പരമാവധി 200 പേരെ മാത്രമാണ് ഒരു ഹാളിൽ അനുവദിക്കുക. ടെന്റുകളിലോ വീടുകളിലോ ആണ് ചടങ്ങ് സംഘടിപ്പിക്കുന്നതെങ്കിൽ 30 പേർക്കാണ് പങ്കെടുക്കാൻ സാധിക്കുക.

രണ്ട് പേർ തമ്മിൽ നാലു മീറ്റർ ദൂരത്തിൽ സാമൂഹിക അകലം പാലിക്കണമെന്നതും നിർബന്ധമാണ്. നാലു മണിക്കൂറിൽ കൂടുതൽ ഒരു പരിപാടി ദീർഘിപ്പിക്കാൻ പാടില്ല. വയോധികരും മറ്റു സ്ഥിര അസുഖങ്ങളുള്ളവരും പരിപാടികളിൽ പങ്കെടുക്കാനും പാടില്ല. ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.

പുതിയ മാർഗനിർദേശങ്ങൾ ഇങ്ങനെ:

  • ഒരു ഹാളിൽ 200 പേരെയും ടെന്റുകളിലും വീടുകളിലും 30 പേരെയുമാണ് കൂടിയത് ഒരു സമയം പങ്കെടുക്കാൻ അനുവദിക്കുക.
  • രണ്ടു പേർ തമ്മിൽ നാല് മീറ്റർ അകലത്തിൽ സാമൂഹിക അകലം പാലിക്കണം
  • പങ്കെടുക്കുന്നവർ എല്ലാ സമയവും മാസ്‌ക് ധരിച്ചിരിക്കണം. ഭക്ഷണത്തിന് ഇരിക്കുന്ന വേളകളിൽ മാത്രം മാറ്റാം.
  • ഒരു മേശയ്ക്ക് ചുറ്റും പരമാവധി അഞ്ചു പേർക്ക് ഇരിക്കാം.
  • മുഖത്തോടു മുഖം നോക്കി ഇരിക്കുന്നത് ഒഴിവാക്കണം. കൂടാതെ, രണ്ട് പേർ തമ്മിൽ 1.5 മീറ്റർ അകലം പാലിക്കണം.
  • രണ്ട് മേശകൾ തമ്മിൽ കുറഞ്ഞത് രണ്ടു മീറ്റർ അകലത്തിലായിരിക്കണം.
  • ഹാൾ, ഹോട്ടൽ, വീട്, താത്കാലിക വേദികൾ, ടെന്റുകൾ എന്നിവിടങ്ങളിലെ ചടങ്ങുകൾ നാല് മണിക്കൂറിൽ കൂടാൻ പാടില്ല.
  • ചുമ, പനി തുടങ്ങിയ അസുഖങ്ങൾ ഉള്ളവർ ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കരുത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP