Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുവൈത്തിൽ 729 പേർക്കുകൂടി കോവിഡ് ബാധ; ഇതുവരെ മരിച്ചത് 690 പേർ; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം

കുവൈത്തിൽ 729 പേർക്കുകൂടി കോവിഡ് ബാധ; ഇതുവരെ മരിച്ചത് 690 പേർ; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: കുവൈത്തിൽ 729 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,14,744 പേർക്കാണ് വൈറസ് ബാധിച്ചത്. വെള്ളിയാഴ്ച 649 പേർ ഉൾപ്പെടെ 1,06,495 പേർ രോഗമുക്തി നേടി. ആറുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 690 ആയി. ബാക്കി 7559 പേരാണ് ചികിത്സയിലുള്ളത്. 136 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 8014 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.

കോവിഡ് പരിശോധനയുടെ എണ്ണം വർധിപ്പിച്ചതാണ് കഴിഞ്ഞ ആഴ്ചയിലെ സവിശേഷത. പ്രതിദിന മരണ സംഖ്യ മൂന്നും നാലും ആയിരുന്നത് ആറും ഏഴും എട്ടുമായി വർധിച്ചതും ആശങ്കജനകമാണ്. ഒരാഴ്ചയിലെ കണക്കെടുത്താൽ പുതിയ കേസുകളും രോഗമുക്തിയും ഏതാണ്ട് ഒപ്പത്തിനൊപ്പമാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP