Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊറോണാക്കാലത്ത് ജാഗ്രത വൈറസിനെതിരെ മാത്രമല്ല, തട്ടിപ്പുകാർക്കെതിരെയും വേണം; ഓസ്‌ട്രേലിയയിൽ സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നതായി നിരവധി പരാതികൾ

കൊറോണാക്കാലത്ത് ജാഗ്രത വൈറസിനെതിരെ മാത്രമല്ല, തട്ടിപ്പുകാർക്കെതിരെയും വേണം; ഓസ്‌ട്രേലിയയിൽ സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നതായി നിരവധി പരാതികൾ

സ്വന്തം ലേഖകൻ

ഓസ്ട്രേലിയയിൽ കൊറോണവൈറസ് ബാധ തുടങ്ങിയ ശേഷം അതുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പുകൾ നടന്നതായി പരാതി. തട്ടിപ്പിന് ഇരയായ 4,160 പേരുടെ പരാതികളാണ് ഇതുവരെ സ്‌കാം വാച്ചിന് ലഭിച്ചിട്ടുള്ളത്.

വ്യക്തിഗത വിവരങ്ങൾ തട്ടിയെടുക്കുന്നതിനുള്ള ഫിഷിങ് സന്ദേശങ്ങൾ, ഓൺലൈൻ ഷോപ്പിങ് തട്ടിപ്പുകൾ, സൂപ്പറാന്വേഷൻ തട്ടിപ്പുകൾ എന്നിവയാണ് ഇതിൽ ഏറ്റവും കൂടുതലെന്ന് സ്‌കാംവാച്ച് പറയുന്നു.

മൊബൈൽ മെസേജുകളും, ഇമെയിലുകളും കണ്ടാൽ ഇത് തട്ടിപ്പാണെന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയില്ല. സർക്കാർ വകുപ്പുകളുടെ ലോഗോയും ഡിസൈനും എല്ലാം ഉപയോഗിച്ചാണ് ഇത്തരം സന്ദേശങ്ങൾ. ബാങ്കുകളുടെ പേരിലും, സൂപ്പർമാർക്കറ്റുകളുടെ പേരിലുമെല്ലാം ഇത്തരം സന്ദേശങ്ങൾ വരുന്നുണ്ട്. അതിനാൽ സന്ദേശങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം നൽകിയിരിക്കുകയാണ് അധികൃതർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP