Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് 19 ബാധിച്ച കുടുംബത്തിലെ മൂന്നു പേർ സന്ദർശിച്ചത് 15 സ്ഥലങ്ങൾ; ആർക്കെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഹെൽത്ത്‌ലൈനിൽ ഫോൺ ചെയ്ത് വീട്ടിൽ തന്നെ തുടരാൻ നിർദ്ദേശം

കോവിഡ് 19 ബാധിച്ച കുടുംബത്തിലെ മൂന്നു പേർ സന്ദർശിച്ചത് 15 സ്ഥലങ്ങൾ; ആർക്കെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഹെൽത്ത്‌ലൈനിൽ ഫോൺ ചെയ്ത് വീട്ടിൽ തന്നെ തുടരാൻ നിർദ്ദേശം

സ്വന്തം ലേഖകൻ

രു കുടുംബത്തിലെ കോവിഡ് ബാധിച്ച മൂന്നു പേർ സന്ദർശിച്ച സ്ഥലങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ട് ആരോഗ്യ മന്ത്രാലയം. ഇതിൽ രണ്ടു പേർ ഇപ്പോൾ ക്രൈസ്റ്റ് ചർച്ചിൽ ക്വാറൻകന്റൈനിൽ കഴിയുകയും ഒരാളെ ഓക്ലാന്റിലേക്കുള്ള ചാർട്ടർ ഫ്‌ളൈറ്റ് യാത്രക്കിടയിലും മറ്റൊരാൾക്കൊപ്പം പിടികൂടുകയും ചെയ്തു.

ഈ കുടുംബം കഴിഞ്ഞ വെള്ളിയാഴ്ച താപ്പോയിലേക്ക് യാത്ര ചെയ്യുകയും ബേ ഓഫ് പ്ലെന്റി, വെല്ലിങ്ടൺ, ക്രൈസ്റ്റ് ചർച്ച്, ഹാമിൽട്ടൺ എന്നിവിടങ്ങളിൽ പതിനെട്ടോളം പേരോടൊപ്പം അടുത്തിടപഴകുകയും ചെയ്തു.

വിവിധ സ്ഥലങ്ങളിലായി നിലവിൽ 35 പേരുമായാണ് കുടുംബം അടുത്തിടപഴകിയിട്ടുള്ളത്. അതിൽ എട്ടു പേരുടെ ഫലം നെഗറ്റീവും ബാക്കിയുള്ള പരിശോധനയ്ക്കു നൽകിയിരിക്കുകയുമാണ്. അതേസമയം, ഇവരെല്ലാം തന്നെ സ്വയം ഐസൊലേഷനിൽ കഴിയുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കുടുംബം സന്ദർശിച്ച ഷോപ്പുകളുടെയും ടൂറിസ്റ്റ് ബിസിനസ് സ്‌പോട്ടുകളുടെയും വിപുലമായ പട്ടിക മന്ത്രാലയം പ്രസിദ്ധീകരിച്ചു. ആ സമയങ്ങളിൽ ഒരേ സ്ഥലത്ത് ഉണ്ടായിരുന്ന ആരെയും 'കാഷ്വൽ കോൺടാക്റ്റ്' ആയി കണക്കാക്കുന്നതാണ്. ആരെങ്കിലും രോഗബാധിതനാണെങ്കിൽ, അവർ ഹെൽത്ത്‌ലൈനിൽ ഫോൺ ചെയ്ത് വീട്ടിൽ തന്നെ തുടരണമെന്നും മന്ത്രാലയം അറിയിച്ചു.

മൂന്ന് അഡിഷണൽ കമ്മ്യൂണിറ്റി ടെസ്റ്റ് സെന്ററുകൾ കൂടി തുറന്നിട്ടുണ്ട്. ഇതിൽ ഒരെണ്ണം താപ്പോയിലും രണ്ടെണ്ണം റോട്ടറോവയിലുമാണ് പ്രവർത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP