Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊറോണാ വൈറസിന്റെ ആക്രമണം വീണ്ടും; അദ്ധ്യാപകന് കോവിഡ് 19 ബാധിച്ചതോടെ ജർമ്മനിയിലെ രണ്ടു സ്‌കൂളുകൾ പൂട്ടി; നിരീക്ഷണം ശക്തമാക്കി അധികൃതർ

കൊറോണാ വൈറസിന്റെ ആക്രമണം വീണ്ടും; അദ്ധ്യാപകന് കോവിഡ് 19 ബാധിച്ചതോടെ ജർമ്മനിയിലെ രണ്ടു സ്‌കൂളുകൾ പൂട്ടി; നിരീക്ഷണം ശക്തമാക്കി അധികൃതർ

സ്വന്തം ലേഖകൻ

ജർമ്മനിയിലെ വടക്കുകിഴക്കൻ സംസ്ഥാനമായ മെക്ലെൻബർഗ്-വെസ്റ്റേൺ പൊമെറാനിയയിലെ സ്‌കൂളുകൾ ഇടവേളയ്ക്ക് ശേഷം ആദ്യമായി മുഴുവൻ സമയവും തുറന്നതിന് തൊട്ടുപിന്നാലെ വീണ്ടും പൂട്ടി. ലുഡ്വിഗ്സ്ലസ്റ്റിലെ ഗൊയ്ഥെ ജിംനേഷ്യത്തിൽ നിന്ന് ഒരു ടീച്ചർക്ക് കോവിഡ് -19 ബാധിച്ചതോടെയാണ് 800 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളുകൾ വീണ്ടും പൂട്ടാൻ നിർബന്ധിതരായത്.

സെക്കൻഡറി സ്‌കൂൾ തിങ്കളാഴ്ച വീണ്ടും തുറന്നതിന് ശേഷം രോഗബാധിതനായ അദ്ധ്യാപകൻ ക്ലാസുകളൊന്നും തന്നെ എടുത്തിട്ടില്ലെങ്കിലും സ്‌കൂളിലെ മറ്റ് 55 അദ്ധ്യാപകരെയും ഇപ്പോൾ കോവിഡ് ടെസ്റ്റ് നടത്തേണ്ടതുണ്ട്. അതിനാൽ തന്നെ കുറഞ്ഞത് ബുധനാഴ്ച വരെ സ്‌കൂൾ അടച്ചിടുമെന്ന് അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

റോസ്റ്റോക്ക് ജില്ലയിലെ ഒരു പ്രൈമറി സ്‌കൂളിലെ വിദ്യാർത്ഥിക്ക് കോവിഡ് 19 ബാധിച്ചതിനെ തുടർന്ന് സ്‌കൂളിലെ 100 വിദ്യാർത്ഥികളെ രണ്ടാഴ്ചത്തെ ക്വാറന്റൈനിലേക്ക് മാറ്റിയിരിക്കുകയാണ്.

വേനൽക്കാല അവധി ദിവസങ്ങൾക്ക് ശേഷം തിങ്കളാഴ്ചയാണ് സ്‌കൂളുകൾ വീണ്ടും തുറന്നത്. എന്നാൽ രണ്ടു സ്‌കൂളുകൾ ഉടൻ തന്നെ അടച്ചിടേണ്ടി വന്നതോടെ ജർമ്മനിയിലെ മറ്റു സംസ്ഥാനങ്ങളിലും ഈ സ്ഥിതി വരാതിരിക്കുവാനുള്ള സൂക്ഷ്മ നിരീക്ഷണം നടത്തി വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP