Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അയർലന്റുകാർക്ക് ഇനി കൊവിഡിനെ പേടിക്കേണ്ടാ; ആശ്വാസ വാക്കുകളുമായി യുസിസി പകർച്ചവ്യാധി വിദഗ്ധൻ; യാത്രാ നിയന്ത്രണങ്ങൾ ഈമാസം 20 വരെ നീട്ടിയേക്കും

അയർലന്റുകാർക്ക് ഇനി കൊവിഡിനെ പേടിക്കേണ്ടാ; ആശ്വാസ വാക്കുകളുമായി യുസിസി പകർച്ചവ്യാധി വിദഗ്ധൻ; യാത്രാ നിയന്ത്രണങ്ങൾ ഈമാസം 20 വരെ നീട്ടിയേക്കും

സ്വന്തം ലേഖകൻ

ഡബ്ലിൻ: അയർലന്റുകാർ ഇനി കൊവിഡിനെ ഭയക്കേണ്ടതില്ലെന്ന് യുസിസി പകർച്ചവ്യാധി വിദഗ്ധൻ. സമ്മർ സീസണിന്റെ അവസാനമാകുന്നതോടെ കൊവിഡിനെ പൂർണമായും രാജ്യത്തു നിന്നും തുടച്ചു നീക്കാമെന്നാണ് ജെറി കില്ലീൻ എന്ന വിദഗ്ധൻ വ്യക്തമാക്കിയത്. എങ്കിലും കൊവിഡിനെ നേരിടുവാൻ നാം ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ അടിച്ചമർത്തുകയോ ചെയ്യുന്നത് വലിയ അപകടം ക്ഷണിച്ചുവരുത്തുമെന്നും കില്ലീൻ പറയുന്നു. ഇതു സാമ്പത്തിക രംഗത്തെ തർക്കുകയും ബിസിനസുകാരെ അപകടത്തിലാക്കുകയും ചെയ്യും. ഇതു മനസ്സിലാക്കി തന്ത്രപരമായ നാടകീയ മാർഗ്ഗമാണ് നാം സ്വീകരിക്കേണ്ടത്. അതിന് പൊതുജനങ്ങളുടെ പിന്തുണ വേണം' എന്നും അദ്ദേഹം വ്യക്തമാക്കി.

എങ്കിലും അയർലന്റിൽ നിന്നുമുള്ള അന്താരാഷ്ട്ര യാത്രക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ജൂലായ് 20 വരെ നീട്ടിയേക്കുമെന്ന് സൂചനകൾ. അത് വരെ അയർലന്റിൽ എത്തുന്ന യാത്രക്കാർ 14 ദിവസത്തെ ക്വറന്റൈൻ നിയമം പൂർണ്ണമായും പാലിക്കേണ്ടതുണ്ട്. ജൂലായ 20ന് ഏതൊക്കെ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ ഇതിൽ നിന്നും ഒഴിവാക്കാനാവുമെന്ന പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP