Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ന്യൂസിലാന്റിൽ ഇന്ന് രണ്ടു പുതിയ കോവിഡ് രോഗികൾ കൂടി; ഒരാൾ ഡെൽഹിയിൽ നിന്നും എത്തിയത്; രോഗം സ്ഥിരീകരിച്ചത് ഐസൊലേഷനിൽ കഴിയവേ

ന്യൂസിലാന്റിൽ ഇന്ന് രണ്ടു പുതിയ കോവിഡ് രോഗികൾ കൂടി; ഒരാൾ ഡെൽഹിയിൽ നിന്നും എത്തിയത്; രോഗം സ്ഥിരീകരിച്ചത് ഐസൊലേഷനിൽ കഴിയവേ

സ്വന്തം ലേഖകൻ

ന്യൂസിലാന്റിൽ ഇന്ന് രണ്ടു പുതിയ കോവിഡ് രോഗികൾ കൂടി റിപ്പോർട്ട് ചെയ്തുവെന്ന് ആരോഗ്യ മന്ത്രാലയം. ഈ രണ്ട് കേസുകളും അടുത്തിടെ വിദേശത്ത് നിന്നും വന്നവർക്കാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ, രണ്ടു പേരും ഐസൊലേഷനിൽ കഴിയവേയാണ് രോഗം സ്ഥിരീകരിക്കുന്നത്.

ഇതിൽ ആദ്യത്തെ കേസ് ഒരു കുട്ടിക്കാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓക്ലാൻഡ്‌സിലെ ജെറ്റ് പാർക്ക് ഹോട്ടലിൽ മാതാപിതാക്കൾക്കൊപ്പം ഐസൊലേഷനിൽ കഴിയവേയാണ് കുട്ടിക്ക് രോഗ ബാധ കണ്ടെത്തിയത്. രണ്ടാമത്തെ കേസാണ് ഡെൽഹിയിൽ നിന്നും എത്തിയ 59കാരിയിൽ റിപ്പോർട്ട് ചെയ്തത്. ജൂൺ 13ന് AI1316 വിമാനത്തിലാണ് ഇവർ ന്യൂസിലാന്റിൽ എത്തിയത്. ഇവരുടെ ഭർത്താവിന്റെ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ്. ഈ ദമ്പതികളും ജെറ്റ് പാർക്ക് ഹോട്ടലിൽ തന്നെ ഐസൊലേഷനിൽ കഴിയുകയാണ്.

ന്യൂസിലാന്റുകാർ മറ്റു രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് മടങ്ങി എത്തുമ്പോൾ എപ്പോഴും പുതിയ കേസുകൾ പ്രതീക്ഷിക്കാമെന്ന് ആരോഗ്യ ഡയറക്ടർ ജനറൽ ഡോ. ആഷ്ലി ബ്ലൂംഫീൽഡ് ഞായറാഴ്ച പ്രസ്താവനയിൽ ആവർത്തിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP