Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് 19 ചികിത്സ: പുതിയ പരീക്ഷണങ്ങളുമായി സിംഗപ്പൂർ; ഹ്യൂമൺ ക്ലിനിക്കൽ പരീക്ഷണങ്ങൾ അടുത്താഴ്ച ആരംഭിക്കുമെന്ന് റിപ്പോർട്ട്

കോവിഡ് 19 ചികിത്സ: പുതിയ പരീക്ഷണങ്ങളുമായി സിംഗപ്പൂർ; ഹ്യൂമൺ ക്ലിനിക്കൽ പരീക്ഷണങ്ങൾ അടുത്താഴ്ച ആരംഭിക്കുമെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ

സിംഗപ്പൂർ: കോവിഡ് -19 ചികിത്സയ്ക്കായി അടുത്തയാഴ്ച മുതൽ ഹ്യൂമൺ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കുവാൻ തയ്യാറെടുത്ത് സിംഗപ്പൂർ. പരീക്ഷണത്തിന്റെ ഒന്നാം ഘട്ട ട്രയൽ വികസിപ്പിച്ചെടുത്തത് സിംഗപ്പൂർ ആസ്ഥാനമായുള്ള ബയോടെക്‌നോളജി കമ്പനിയായ ടൈച്ചൻ ആണ്. സിങ് ഹെൽത്ത് ഇൻവെസ്റ്റിഗേഷണൽ മെഡിസിൻ യൂണിറ്റ് നടത്തുന്ന ഈ പരീക്ഷണം ആറാഴ്ചയെടുത്താണ് പൂർത്തിയാക്കുക.

കോവിഡ് -19ന് കാരണമാകുന്ന വൈറസ് സാർസ്-കോവി -2 നെ പ്രത്യേകമായി ടാർഗെറ്റുചെയ്യുന്ന മോണോക്ലോണൽ ആന്റിബോഡി അല്ലെങ്കിൽ രോഗപ്രതിരോധ സംവിധാനമായ ടി വൈ 027 ന്റെ സുരക്ഷയും ഫലപ്രാപ്തിയും നിർണ്ണയിക്കാൻ വേണ്ടിയാണിതെന്ന് ടൈച്ചൻ പ്രസ്താവനയിൽ പറഞ്ഞു.

കോവിഡ് -19 രോഗികളുടെ ചികിത്സയ്ക്കായി ടി വൈ 027 ഗവേഷണം നടത്തുന്നുണ്ട്. ഇതു രോഗത്തിന്റെ പുരോഗതി മന്ദഗതിയിലാക്കുകയും വീണ്ടെടുക്കൽ വേഗത്തിലാക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ അണുബാധയിൽ നിന്ന് താൽക്കാലിക സംരക്ഷണം നൽകാനും സാധ്യതയുണ്ട്. ആദ്യ ഘട്ടം വിജയകരമാണെങ്കിൽ, തുടർന്നുള്ള പരീക്ഷണങ്ങളിൽ വലിയൊരു കൂട്ടം സന്നദ്ധ രോഗികൾക്ക് ആന്റിബോഡി നൽകുന്നതിന് ടൈച്ചൻ അനുമതി തേടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP