Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റെസ്റ്റോറന്റുകളും ബാറുകളും ജൂൺ ഒന്നുമുതൽ തുറക്കും; നൈറ്റ് ക്ലബ്ബുകൾ തത്ക്കാലമില്ലെന്ന് ബൾഗേറിയ

റെസ്റ്റോറന്റുകളും ബാറുകളും ജൂൺ ഒന്നുമുതൽ തുറക്കും; നൈറ്റ് ക്ലബ്ബുകൾ തത്ക്കാലമില്ലെന്ന് ബൾഗേറിയ

സ്വന്തം ലേഖകൻ

സോഫിയ: ജൂൺ ഒന്നു മുതൽ റെസ്റ്റോറന്റുകൾ, ബാറുകൾ, കഫേകൾ എന്നിവ പൂർണമായി തുറക്കാൻ ഒരുങ്ങി ബൾഗേറിയ. തിയേറ്റർ പരിപാടികൾ, കൺസേർട്ടുകൾ, സ്റ്റേജ് പരിപാടികൾ എന്നിവയും നിയന്ത്രണങ്ങളോടെ ആരംഭിക്കും. ബാലെ ഉൾപ്പെടെയുള്ള ഡാൻസ് ക്ലാസുകൾ ഭാഗികമായി തുടങ്ങും. അതേ സമയം, പിയാനോ ബാറുകളും നൈറ്റ് ക്ലബുകളും ജൂൺ 14 വരെ അടഞ്ഞ് കിടക്കും.

യൂറോപ്പിൽ കൊവിഡ് ശക്തമായി ബാധിച്ചിട്ടില്ലാത്ത രാജ്യങ്ങളിൽ ഒന്നാണ് ബൾഗേറിയ. ഇതേവരെ 2,460 പേർക്കാണ് ബൾഗേറിയയിൽ രോഗം സ്ഥിരീകരിച്ചത്. 133 പേർ മരിച്ചു. മെയ്‌ 5 മുതൽ തന്നെ റെസ്റ്റോറന്റുകൾ, ബാറുകൾ, കഫേകൾ എന്നിവ ഔട്ട്‌ഡോർ സജ്ജീകരണങ്ങളോടെ ഉപാധികളോടെ പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു. മാർച്ച് 14നാണ് ബൾഗേറിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ഏപ്രിൽ അവസാനം മുതൽ ലോക്ക് ഡൗൺ ഭാഗികമായി പിൻവലിച്ചു തുടങ്ങിയിരുന്നെങ്കിലും രോഗ വ്യാപനം തടയുന്നതിന് കർശന നിയന്ത്രണങ്ങൾ നിലവിലുണ്ടായിരുന്നു. 70 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള ബൾഗേറിയയിൽ പൊതുസ്ഥലങ്ങളിൽ മാസ്‌ക്, സാമൂഹ്യ അകലം എന്നിവ നിർബന്ധമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP